സുരേഷ് ഗോപി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.

കോട്ടയം : കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ച ഔദ്യോഗിക കാര്‍ എംസി റോഡ് ഓരത്തെ കട്ടിങ്ങില്‍ ചാടി ഇടതുവശത്തെ രണ്ട് ടയറും പഞ്ചറായി.പഞ്ചറായ ടയറുമായി വാഹനം നൂറുമീറ്ററോളം ഓടി. ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ടു റോഡരികിലുള്ള പാറക്കല്ലിൽ ഇടിച്ചു. വാഹനത്തിന്റെ മുൻവശത്തെ രണ്ടു ടയറുകളും തകരാറിലായി. മന്ത്രി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീണ്ടും റോഡിലേക്ക് തിരിഞ്ഞുകയറിയ കാര്‍ ഡിവൈഡറിലേക്ക് എത്തുംമുന്‍പ് ഡ്രൈവര്‍ക്ക് നിര്‍ത്താനായി. എംസി റോഡില്‍ എറണാകുളം-കോട്ടയം ജില്ലാ അതിര്‍ത്തിയായ പുതുവേലിയില്‍ വൈക്കം കവലയ്ക്കടുത്ത് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭ്യമാക്കണമെന്ന് പോലീസിനോട് സുരേഷ് ഗോപി ആവശ്യപ്പെട്ടു.
അപകടത്തെത്തുടർന്ന് 20 മിനിറ്റോളം വഴിയിൽ കുരുങ്ങിയ സുരേഷ് ഗോപിയെ കൂത്താട്ടുകുളത്തു നിന്നെത്തിയ പൊലീസ് വാഹനത്തിൽ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിൽ എത്തിച്ചു. കൊച്ചിയിൽ നിന്നു മറ്റൊരു വാഹനം എത്തിച്ച് അദ്ദേഹം യാത്ര തുടർന്നു. കൊല്ലത്തുനിന്നു തൃശൂരിലേക്കു പോകുകയായിരുന്നു കേന്ദ്രമന്ത്രി. കേരള സർക്കാരിന്റെ നമ്പർ 100 ഔദ്യോഗിക വാഹനം പുതുവേലി ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ടു റോഡരികിലെ കല്ലുകളിൽ ഇടിക്കുകയായിരുന്നു. ടയറുകൾ രണ്ടും തകരാറിലായി. മന്ത്രി മുൻവശത്ത് ഇരുന്നാണു യാത്ര ചെയ്തിരുന്നത്. വാഹനം പെട്ടെന്നു തന്നെ ഡ്രൈവർ നിയന്ത്രണത്തിലാക്കി. ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണു മന്ത്രിയെ വാഹനത്തിൽനിന്ന് ഇറക്കിയത്. തകരാറിലായ വാഹനം എട്ടുമണിയോടെ അറ്റകുറ്റപ്പണി നടത്തി.