പാക് റേഞ്ചറെ ഇന്ത്യന്‍ സേന കസ്റ്റഡിയിലെടുത്ത്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ അതിര്‍ത്തിയില്‍നിന്ന് പാക് റേഞ്ചര്‍ ഇന്ത്യന്‍ സേനയുടെ പിടിയിലായതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് ഇയാളെ ബിഎസ്എഫ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു.
ഇതിനിടെ അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്ന അതിര്‍ത്തിരക്ഷാസേനയിലെ (ബിഎസ്എഫ്) ഒരു ജവാന്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലാവുകയും ചെയ്തു. 182 ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പി കെ സിങ്ങിനെയാണ് ഏപ്രില്‍ 23 ന് ഫിറോസ്പുര്‍ അതിര്‍ത്തിക്കു സമീപത്തുനിന്നും പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ഇരുസേനകളും തമ്മില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് പാക് റേഞ്ചര്‍ പിടിയിലാകുന്നത്.