വിഭാഗീയ സംസ്കാരത്തിനു അടിമപ്പെട്ടവർ പാർട്ടിയിലുണ്ട് :CPI(M)പ്രവർത്തന റിപ്പോർട്ട്

കൊല്ലം :പാർട്ടിയിൽ വീണ്ടും വിഭാഗീയതയെന്ന് സിപിഐഎം പ്രവർത്തന റിപ്പോർട്ട്. പ്രാദേശികമായാണ് വിഭാഗീയത ഉയരുന്നത്. ജില്ലാതലത്തിലെ പരാതികൾ സംസ്ഥാന നേതാക്കൾ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഭാഗീത പ്രവണത പൊതുവേ അവസാനിച്ചെങ്കിലും അത്തരം സംസ്കാരത്തിന് അടിമപ്പെട്ടവർ ഇന്നും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
പരാതികൾ ശരിയായി പരിശോധിക്കണം. ജില്ലകളിലെ പരാതികളിൽ എല്ലാം സംസ്ഥാന സെൻ്ററിൽ നിന്ന് നേതാക്കൾ ഇടപ്പെട്ട് പരിശോധിക്കണമെന്നും പ്രവർത്തന റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. കീഴ്ഘടകങ്ങളിൽ സംസ്ഥാന സെൻ്ററിലെ നേതാക്കൾ പ്രശ്ന പരിഹാരത്തിന് ശ്രമിക്കും. വ്യക്തിയ്ക്കും സ്ഥാപിത താൽപര്യങ്ങൾക്ക് പിന്നിലും പാർട്ടിയെ കൊണ്ടുപോകാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത്തരം ശ്രമങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.വിഭാഗീയ പ്രശ്നങ്ങൾ തുടർന്നുപോകുന്നത് പാർട്ടിക്ക് വലിയ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മെറിറ്റും മൂല്യങ്ങളും കണക്കിലെടുത്ത് വേണം ഇത്തരം കാര്യങ്ങളിൽ സംസ്ഥാന സെന്ററിലെ നേതാക്കൾ തീരുമാനം എടുക്കാനെന്ന് റിപ്പോർട്ടിൽ പറയുന്നു. വിഭാഗീയത ജല്ലാ ഘടകങ്ങളിലും ഉണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.