ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

തിരുവനന്തപുരം: വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ഇന്ന് ഉച്ചക്കാണ് സംഭവം. വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്‌മി എന്നിവരാണ് മരിച്ചത്. ഭാര്യയുടെ കഴുത്ത് അറുത്ത നിലയിലായിരുന്നു. ഉച്ചയ്ക്ക് ആഹാരം നൽകാൻ എത്തിയ മരുമകളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ബാലചന്ദ്രന്‍റെ ഒരു മകൻ പൊലീസിലാണ്.