മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് SSC പരീക്ഷ ഇന്നു മുതൽ

മുംബൈ : ഇന്ന്ആരംഭിക്കുന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ (എംഎസ്ബിഎസ്എച്ച്എസ്ഇ) നടത്തുന്ന സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്എസ്സി) പത്താം ക്ലാസ് പരീക്ഷകൾ 16 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതും.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതാനായി ഉള്ളത് മുംബൈ ഡിവിഷനിൽ നിന്നാണ്.3,60,317 പേർ.275004(പൂനെ)202623(നാസിക്).ഛത്രപതി സംഭാജി നഗർ ഡിവിഷനിൽ 1,89,379 പേർ പരീക്ഷ എഴുതുമ്പോൾ അമരാവതിയിൽ 1,63,714, നാഗ്പൂർ 1,51,509, കോലാപ്പൂർ 1,32,672, ലാത്തൂർ 1,09,004, കൊങ്കൺ 27,398.
23492സെക്കണ്ടറി സ്കൂളുകളിൽ നിന്നുള്ള 1611610 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
4130 കേന്ദ്രങ്ങളിൽ ആയാണ് പരീക്ഷ നടക്കുന്നത്.8,64120 ആൺകുട്ടികളും 747471 പെൺകുട്ടികളും 19 ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളും ഇന്ന് പരീക്ഷ എഴുതും.കഴിഞ്ഞ വർഷത്തിൽ നിന്നും 2165 വിദ്യാർത്ഥികളുടെ വർദ്ധനവ് ഇത്തവണയുണ്ട്.