ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവം :നിയമ ലംഘനം നടന്നെന്ന് വനം വകുപ്പ്

കോഴിക്കോട് : മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ നാട്ടാന പരിപാലന ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് വനം വകുപ്പിന്റെ റിപ്പോർട്ട്. വെടിക്കെട്ടാണ് അപകടം ഉണ്ടാക്കിയതെന്നും. തുടർച്ചയായ വെടികെട്ടിന്റെ ആഘാതത്തിലാണ് ആന ഇടഞ്ഞതെന്ന് ഫോറസ്റ്റ് കൺസർവേറ്ററുടെ റിപ്പോർട്ട്. അപകടസമയത്തു ആനയ്ക്ക് ചങ്ങല ഇട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
തുടർച്ചയായ വെടി കെട്ടിൽ ഗുരുവായൂർ ആന പ്രകോപിതനായി എന്ന് ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തിയുടെ റിപ്പോർട്ട്. അമ്പലത്തിലെ ആന എഴുന്നള്ളത് അനുമതി വനം വകുപ്പ് റദ്ദ് ചെയ്തു. റിപ്പോർട്ട് വനം മന്ത്രിക്കു കൈമാറി. എന്നാൽ റിപ്പോർട്ടിനെ തള്ളി ക്ഷേത്രം ട്രസ്റ്റി രംഗത്തെത്തി. ഉത്സവത്തിനിടെ പടക്കം പൊട്ടിച്ചതിൽ ക്ഷേത്രത്തിന് ഒരു ബന്ധവുമില്ലെന്നും, ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും ക്ഷേത്രം ട്രസ്റ്റി പറയുന്നു.