കടുവാആക്രമണം :രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം : കടുവയെ വെടിവെച്ചു കൊല്ലും

0

 

വയനാട് : മാനന്തവാടിയിലെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി സ്വദേശി രാധ( 45 )യുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് മന്ത്രി കേളു . കുടുംബത്തിൽ ഒരാൾക്ക് ജോലി എന്ന ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. നാട്ടുകാരുടെ ആവശ്യപ്രകാരം , മൃഗഭോജിയായി പ്രഖ്യാപിച്ച്‌ കടുവയെ ഉടൻ വെടിവെക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി പറഞ്ഞു. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല.

മൃതദേഹം വിട്ടുകൊടുക്കാതെ പ്രിയദർശനി എസ്റ്റേറ്റിന് മുന്നിൽ മന്ത്രി ഒആർ കേളുവിനെ നാട്ടുകാർ വളഞ്ഞു. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വൻ പ്രതിഷേധംഉയർത്തിയ സന്ദർഭത്തിലാണ് മന്ത്രിമാരുടെ പ്രഖ്യാപനം . പ്രിയദർശനി എസ്റ്റേറ്റിന്റെ ഓഫീസലിൽ സർവകക്ഷി യോ​ഗം നടന്നശേഷമാണ് തീരുമാനമുണ്ടായത്.. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ഇവിടെയാണ് എത്തിച്ചിരിക്കുന്നത്. ഉറപ്പുകൾ ലഭിച്ച ശേഷമാണ് മൃതദേഹം നാട്ടുകാർ വിട്ടുനൽകിയത് .
തലയും ശരീരത്തിന്റെ പലഭാഗങ്ങളുമില്ലാതെയാണ് രാധയുടെ മൃതദ്ദേഹം ലഭിച്ചിരുന്നത്.പ്രശസ്‌ത ഇന്ത്യൻ വനിതാ ക്രിക്കറ്റു താരം മിന്നുമണിയുടെ അമ്മായി (മാത്രു സഹോദരന്റെ ഭാര്യ)യാണ് കൊല്ലപ്പെട്ട രാധ .

Spread the love

Leave a Reply

Your email address will not be published. Required fields are marked *