ഇഎൻ സുരേഷ് ബാബു പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയായി തുടരും
പാലക്കാട്: ഇഎൻ സുരേഷ് ബാബുവിനെ സിപിഎം ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. ചിറ്റൂർ തത്തമംഗലത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ഏകകണ്‌ഠമായായിരുന്നു തെരഞ്ഞെടുപ്പ്. ജില്ലാ സെക്രട്ടറി പദവിയിൽ അദ്ദേഹത്തിന് ഇത് രണ്ടാം ഊഴമാണ്.
44 അംഗ ജില്ലാ കമ്മിറ്റിയിൽ എട്ട് പേർ പുതുമുഖങ്ങളാണ്. മുൻ എംഎൽഎ ഗിരിജാ സുരേന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ആർ ജയദേവൻ, എൻ സരിത, സിപി പ്രമോദ്, ടികെ അച്ചുതൻ, എൻഡി സുഭാഷ്, ടി കണ്ണൻ, സി ഭവദാസ്, ഗോപാലകൃഷ്‌ണൻ എന്നിവരാണ് പുതിയ അംഗങ്ങൾ.