സൗദി സിനിമകൾ മുംബൈയിൽ
The Saudi Film Commission has announced the upcoming launch of the “Saudi Film Nights” in India from January 31 to February 5, building on the success of previous showcases in Morocco, Australia, and China, with the aim of celebrating Saudi talent, highlighting Saudi cinematic creativity globally, and fostering cultural exchange and collaboration.
റിയാദ്; സൗദിയിലെ കലാകാരന്മാര്ക്ക് ആദരവ് അര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 31 മുതല്‍ ഫെബ്രുവരി 5 വരെ മുംബൈയില്‍ സൗദി ഫിലിം നൈറ്റ്സ് സംഘടിപ്പിക്കുമെന്ന് സൗദി ഫിലിം കമ്മീഷന് അറിയിച്ചു.മൊറോക്കോ, ഓസ്ട്രേലിയ, ചൈന എന്നിവിടങ്ങളില്‍ നടത്തിയ പ്രദര്‍ശനങ്ങളുടെ വിജയം മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലും പരിപാടി സംഘടിപ്പിക്കുന്നത്.
മുംബൈയിലെ നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമയിൽ ഫിലിം നൈറ്റ്സ് ആരംഭിക്കും, ഡൽഹിയിലും ഹൈദരാബാദിലും പ്രദർശനം തുടരും.
ആഗോളതലത്തില്‍ സിനിമാറ്റിക് സര്‍ഗ്ഗാത്മകതയും സാംസ്കാരിക വിനിമയവും സഹകരണവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.സിനിമാ നിര്‍മ്മാതാക്കള്‍ വ്യവസായ പ്രതിഭകള്‍ തുടങ്ങി പ്രമുഖരെ ഉള്‍പ്പെടുത്തി പാനല്‍ ചര്‍ച്ചകളും ഒരുക്കിയിട്ടുണ്ട്. ഒപ്പം സൗദി ഫീച്ചര്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവയുടെ പ്രദര്‍ശനവും ഒരുക്കും.