ശബരിമലയിൽ റെക്കോർഡ് വരുമാനം:മണ്ഡലകാലത്ത് ലഭിച്ചത് 440 കോടി രൂപ

0

പത്തനംതിട്ട: ശബരിമല സന്നിധാനത്ത്‌ ഇത്തവണ ഭക്തജനങ്ങളുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർദ്ധനവ് . മല ചവിട്ടി അയ്യനെ കണ്ടത് 53 ലക്ഷം പേർ, കൂടാതെ 440 കോടി രൂപയാണ് മണ്ഡലകാലത്ത് വരുമാനമായി ലഭിച്ചത് .അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 80 കോടി രൂപ അധികം വർദ്ധനവ് ഇത്തവണ ലഭിച്ചെന്ന് ആണ് ദേവസ്വം ബോർഡ് അറിയിക്കുന്നത്.

കാണിക്ക ഇനത്തിൽ മാത്രം 17 കോടി രൂപ അധികം ലഭിച്ചു. നാണയങ്ങൾ ഉൾപ്പടെ കാണിക്ക പൂർണമായും എണ്ണിത്തീർന്നു. അരവണ വിറ്റുവരവിലൂടെയാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 കോടി രൂപ അധികം ലഭിച്ചു. 192 കോടി രൂപയാണ് അരവണ വിറ്റതിലൂടെ ദേവസ്വം ബോർഡിന് ലഭിച്ചത്.കഴിഞ്ഞ വർഷത്തേക്കാൾ ആറ് ലക്ഷം പേർ ഇത്തവണ ശബരിമലയിലെത്തി. ഈ വർഷം 53 ലക്ഷം ഭക്തരാണ് സന്നിധാനത്തെത്തിയത്.
1.8 ലക്ഷം ഭക്തർ ഒരു ദിവസം എത്തിയിട്ടും തിരക്ക് നിയന്ത്രിക്കാനായെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കഴിഞ്ഞ വർഷം പതിനെട്ടാം പടി മിനിറ്റിൽ 65 പേർ കയറിയിരുന്നിടത്ത് ഇത്തവണ 80- 90 പേരെ കയറ്റി വിടാനായി.ഇത്തവണ ഒരു അയ്യപ്പഭക്തനും ദർശനം കിട്ടാതെ മടങ്ങിയില്ല. ഇടത്താവളങ്ങളുടെ പ്രവർത്തനവും മികവുറ്റതായിരുന്നു. വിജയകരമായി തീർത്ഥാടന കാലം പൂർത്തിയാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *