“ജയിലിലിരുന്ന് മാപ്പ് എഴുതിക്കൊടുത്ത പാരമ്പര്യമല്ല,സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണ് കോണ്‍ഗ്രസുകാര്‍.” പ്രിയങ്ക ഗാന്ധി (VIDEO)

0
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബെൽഗാവിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. കോൺഗ്രസ് ജനറൽ സെക്രട്ടറിപ്രിയങ്ക ഗാന്ധി വദ്ര, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ,കെസി.വേണുഗോപാൽ തുടങ്ങിയവർ ചിത്രത്തിൽ

കർണാടക: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിനുള്ളിൽ വച്ച് ഭരണഘടനയെയും അതിന്‍റെ ശിൽപിയായ ബി ആർ അംബേദ്‌കറെയും അപമാനിച്ചതു പോലെ മുൻകാലങ്ങളിൽ ഒരു സർക്കാരും അപമാനിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. ഭരണഘടനയെ ദുർബലപ്പെടുത്താൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും അവർ ആരോപിച്ചു.
1924-ൽ പാർട്ടി പ്രസിഡന്‍റായി മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ച ഏക കോൺഗ്രസ് സമ്മേളനത്തിന്‍റെ നൂറാം വാർഷികാഘോഷത്തിന്‍റെ ഭാഗമായിട്ട് കോൺഗ്രസ് കര്‍ണാടകയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
“കോൺഗ്രസ് ഇതര സർക്കാരുകൾ ഉൾപ്പെടെ നിരവധി സർക്കാരുകൾ വന്നുപോയി, പക്ഷേ പാർലമെന്‍റിനുള്ളിൽ അംബേദ്‌കറെ അപമാനിച്ച ഒരു മന്ത്രിയും ഒരു സർക്കാരും ഉണ്ടായിരുന്നില്ല,” എന്ന് ‘ഗാന്ധി ഭാരത്’ പരിപാടിയിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു.
“ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിലാണ് പ്രിയങ്കയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്തെയും രാജ്യത്തിനു വേണ്ടി എല്ലാം ത്യജിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും ഷാ അപമാനിച്ചു എന്നും അവർ ആരോപിച്ചു. ആർ‌എസ്‌എസ് പ്രവര്‍ത്തകര്‍ അംബേദ്‌കറുടെ പ്രതിമ കത്തിച്ചിരുന്നു. ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിലാണ് പ്രിയങ്കയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്തെയും രാജ്യത്തിനു വേണ്ടി എല്ലാം ത്യജിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും ഷാ അപമാനിച്ചു എന്നും അവർ ആരോപിച്ചു. ആർ‌എസ്‌എസ് പ്രവര്‍ത്തകര്‍ അംബേദ്‌കറുടെ പ്രതിമ കത്തിച്ചിരുന്നു. ജയിലിലിരുന്ന് മാപ്പ് എഴുതിക്കൊടുത്ത പാരമ്പര്യമല്ല തങ്ങളുടേത്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണ് കോണ്‍ഗ്രസുകാര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *