നാലുവയസുകാരിയെ പീഡിപ്പിച്ച അംഗൻവാടി അധ്യാപികയുടെ ഭർത്താവ് ഒളിവിൽ
കൊല്ലം :നോർത്ത് പറവൂരിൽ നാലുവയസുകാരിയെ പീഡിപ്പിച്ച അംഗൻവാടി അധ്യാപികയുടെ ഭർത്താവിനെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.കുട്ടിയുടെ മാതാപിതാക്കൾ രാവിലെ ജോലിക്കുപോകുമ്പോൾ കുട്ടിയെ അംഗൻവാടിയിലാക്കി പോകാറാണ് പതിവ് .അംഗൻവാടിയിലെ അധ്യാപികയുടെ ഭർത്താവിനെ കാണുമ്പോൾ കുട്ടി ഭയപ്പെടുന്നത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുകയുംതുടർന്ന് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ സത്യം വെളിപ്പെടുകയുമായിരുന്നു.കഴിഞ്ഞ ഒന്ന് രണ്ടു ദിവസങ്ങളിൽ ശുചിമുറിയിൽ പോകുമ്പോൾ കുട്ടിക്ക് അസ്വസ്ഥയുണ്ടാകുന്നതും രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.അംഗൻവാടി അധ്യാപികയുടെ ഭർത്താവ് പീഡിപ്പിച്ച വിവരം അറിഞ്ഞതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി .പ്രതി ഒളിവിലാണ് .