ഏകീകൃത സിവിൽ കോഡ് : ദേശീയ ഐക്യത്തിനുള്ള താക്കോൽ: മുൻ ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: യൂണിഫോം സിവിൽ കോഡ് (യുസിസി) ദേശീയ ഐക്യത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. അത് നടപ്പിലാക്കുന്നതിന് മുന്‍പ് രാജ്യത്തെ ജനങ്ങള്‍ക്കിടയിൽ സമവായം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സൂറത്ത് ലിറ്ററേച്ചർ ഫെസ്റ്റ് 2025 ൽ സംസാരിക്കവേ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ആശയത്തെയും അദ്ദേഹം പിന്തുണച്ചു.
ഇടയ്ക്കിടെയുള്ള വോട്ടെടുപ്പുകൾ ഭരണത്തെ ബാധിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ‘യൂണിഫോം സിവിൽ കോഡ് വളരെ പുരോഗമനപരമായ ഒരു നിയമനിർമാണ ആശയമായി ഞാൻ കാണുന്നു. ഇത് നിയമങ്ങളായി പരിണമിച്ച വൈവിധ്യമാർന്ന ആചാരങ്ങളെ മാറ്റിസ്ഥാപിക്കും. കൂടാതെ ഈ ആശയം ഒരു ഭരണഘടനാ ലക്ഷ്യം കൂടിയാണ്. ആർട്ടിക്കിൾ 44 ൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ടെന്നും മുൻ ചീഫ് ജസ്റ്റിസ് പറഞ്ഞു.