അവിഹിതബന്ധം സംശയിച്ച് യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം: അവിഹിതബന്ധം സംശയിച്ച് ബന്ധുവിനെ അയൽവാസി കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സാജൻ ആണ് കൊല്ലപ്പെട്ടത്. നെടുമങ്ങാട് ,കരകുളം ഏണിക്കര നെടുമ്പാറയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് സാജന്റെ അയൽവാസി ഉൾപ്പെടെ മൂന്നുപേർ നെടുമങ്ങാട് പൊലീസിന്റെ പിടിയിലായി.
ജിതിൻ്റെ ഭാര്യയുമായി സാജന് അവിഹിതബന്ധം ഉണ്ടെന്ന് സംശയിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് കൂട്ടുനിന്ന ജിതിൻ്റെ അളിയൻ രതീഷ് (37) , ബന്ധു പരുത്തിക്കുഴി സ്വദേശി മഹേഷ് എന്നിവരും പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊല്ലപ്പെട്ട സാജൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.