വസായ് ഹിന്ദുമത സമ്മേളനത്തിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ തുടക്കം

വസായ് : ജനുവരി 11, 12 തീയ്യതികളിൽ വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിന് 11 ന് രാവിലെ 6 മണിക്ക് 108 നാളീകേരങ്ങൾ സമർപ്പിച്ചുകൊണ്ടുള്ള അഷ്ട്രദ്രവ്യ മഹാഗണപതി ഹോമത്തോടെ തുടക്കം കുറിക്കും. പ്രശസ്ത ജ്യോതിഷ പണ്ഡിതനും നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയും മുൻ ശബരിമല മേൽശാന്തിയുമായ മവേലിക്കര നീലമന ഇല്ലത്ത് എൻ ഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് മഹാഗണപതി ഹോമം നടക്കുന്നത്