ഒളിവില്‍ കഴിഞ്ഞ ബംഗ്ലാദേശി തീവ്രവാദി കാസർകോട് അറസ്‌റ്റില്‍
കാസർകോട്: തീവ്രവാദ കേസിലെ പ്രതിയായ ബംഗ്ലാദേശ് സ്വദേശിയെ കാഞ്ഞങ്ങാട് നിന്നും പോലീസ് അറസ്റ്റുചെയ്‌തു . അസമിലെ ഭീകരവാദ കേസിൽ പ്രതിയായ എം ബി ഷാബ് ഷെയ്ഖ് (32)നെ അസം പൊലീസാണ് അതി സാഹസികമായി പിടികൂടിയത്. പടന്നക്കാട് ഒളിവിൽ കഴിയുന്നതിനിടെ ആണ് അറസ്‌റ്റ് . നാല് മാസം മുൻപാണ് ഇയാൾ കാസർകോട് എത്തിയത്.
മൂന്ന് ദിവസമായി പടന്നക്കാട് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അസം സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് കാഞ്ഞങ്ങാട്ടെത്തി പിടികൂടിയത്. ഇയാൾ വ്യാജ പാസ്‌പോർട്ടിലാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും സൂചനയുണ്ട്. വൈകിട്ടോടെ അസമിലേക്ക് കൊണ്ടുപോകും. യുഎപിഎ വകുപ്പുകൾ ചുമത്തിയാണ് അറസ്‌റ്റ്.