ഓസീസിന് 157 റണ്‍സിന്റെ ലീഡ്; രണ്ടാം ഇന്നിങ്സിൽ മോശം തുടക്കവുമായി ഇന്ത്യ

0

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന അഡ്‌ലെയ്ഡ് ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനവും ആതിഥേയരുടെ ആധിപത്യം, നേരത്തെ മികച്ച ഓപ്പണിംഗ് ഡേ ആയിരുന്നു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ ഓസ്‌ട്രേലിയയെ 337ന് പുറത്താക്കി. ഓസ്‌ട്രേലിയയ്ക്ക് 157 റണ്‍സിന്റെ ലീഡ്. രണ്ടാംദിനം ഒരുവിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്നനിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ 337 റണ്‍സിന് ഓള്‍ഔട്ടായി. 141 പന്തുകളില്‍നിന്ന് 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്ഡിന്റെ മികവിലാണ് ഓസ്‌ട്രേലിയ 337 റണ്‍സിലേക്കെത്തിയത്. ട്രാവിസ് ഹെഡ്ഡിന് പുറമേ മാര്‍നസ് ലബുഷെയ്ന്‍(64) നഥാന്‍ മക്‌സീനി(39) എന്നിവരും ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീതം വീഴ്ത്തി. നിതീഷ് കുമാര്‍ റെഡ്ഡി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.രണ്ടാം ഇന്നിങ്സിൽ തുടക്കത്തിൽ തന്നെ കെ എൽ രാഹുലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. ഏഴു റൺസെടുത്ത രാഹുലിനെ പാറ്റ് കമ്മീൻസാണ്പുറത്താക്കിയത്

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *