യൂണിവേഴ്സിറ്റി കോളേജ് മർദ്ദനക്കേസ് : മർദ്ദിച്ചത് കൊടികെട്ടാത്തതിന്…
തിരുവനന്തപുരം :പാർട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരളേജ് മർദ്ദനക്കേസ് : മർദിച്ചത് കൊടികെട്ടാത്തതിന്ണങ്ങളും മറ്റും കെട്ടാൻ എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു എന്നാൽ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ യൂണിറ്റ് പ്രസിഡൻ്റായ അമൽചന്ദ് മർദിക്കുകയായിരിന്നുവെന്ന് മുഹമ്മദ് അനസ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. . “ഷൂസിട്ട കാലുകൊണ്ട് ഒരാൾ ചവുട്ടി ,മറ്റൊരാൾ നെഞ്ചത്ത് മർദിച്ചു. ചവുട്ടിയത് SFI നേതാവ് അമൽചന്ദ് ” അനസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവഹികള്‍ ഉൾപ്പെടെ നാലു പേർക്കെതിരെ കേസെടുത്തു. അമൽചന്ദ്, മിഥുൻ, വിധു ഉദയൻ, അലൻ എന്നിവർക്കെതിരെയാണ് കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തത്. രണ്ടാം വർഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാർഥിയാണ് മർദ്ദനമേറ്റ മുഹമ്മദ് അനസ്.