വരനെ ആവശ്യമുണ്ട്: താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി
മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക് സന്തോഷം നൽകുന്ന ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഒരു വിചിത്രമായ ഒരു വിവാഹ പരസ്യം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്.
മുംബൈയിലെ ലോക പ്രസിദ്ധമായ താജ് ഹോട്ടലിന് മുന്നില്‍ തന്‍റെ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി നിന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച വിഷയം. വീഡിയോ കണ്ട് ഒരേസമയം ചിരിയും അമ്പരപ്പും സൃഷ്ടിച്ചത്.
29 കാരിയായ മുംബൈ സ്വദേശിനി സയാലി സാവന്ത്, വരനെ ആവശ്യമുണ്ടെന്ന് കാണിച്ച് എഴുതിയ പ്ലേക്കാർഡും പിടിച്ച് മുംബൈ താജ് ഹോട്ടലിന് മുന്നില്‍ നില്‍ക്കുന്ന വീഡിയോയായിരുന്നു അത്. സ്ഥലത്ത എത്തിയ സ്ത്രീകളും പുരുഷന്മാരുമായ നൂറ് കണക്കിന് പേര്‍ യുവതിയുടെ വിചിത്രമായ പ്രവൃത്തി നോക്കി ചിരിക്കുന്നതും വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്.
താജ് ഹോട്ടൽ, മറൈൻ ഡ്രൈവ്, ഗേറ്റ്‍വേ ഓഫ് ഇന്ത്യ തുടങ്ങിയ മുംബൈയിലെ പ്രധാന സ്ഥലങ്ങളിൽ സയാലി സാവന്ത്, തന്‍റെ ബയോഡാറ്റ പ്രദർശിപ്പിച്ച ബോർഡുമായി നില്‍ക്കുന്നതും വിഡിയോയിൽ ഉണ്ട്. സയാലിയുടെ കൈയിലെ ബോര്‍ഡില്‍ ‘വിവാഹ ബയോഡാറ്റ’ എന്ന് എഴുതിയിരിക്കുന്നു