ബാംഗ്ലൂരിൽ ആസാമി യുവതി കൊല്ലപ്പെട്ടു / കണ്ണൂർ സ്വദേശിയെ പോലീസ് തിരയുന്നു.
ബാംഗ്ലൂർ: ബംഗളൂരുവിലെ സർവീസ് അപ്പാർട്ട്‌മെന്റിൽ അസം സ്വദേശിനിയായ യുവതിയെ മലയാളി യുവാവ് കുത്തിക്കൊന്നു. മായ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ബംഗളൂരു ഇന്ദിരനഗറിലെ റോയൽ ലിവിംഗ്‌സ് അപ്പാർട്ട്‌മെന്റിലാണ് സംഭവം. കണ്ണൂർ സ്വദേശിയായ ആരവ് അനയ് യാണ് കൊലയാളിയെന്ന് സംശയിക്കുന്നു..കൊലക്ക് ശേഷം രക്ഷപ്പെട്ട യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെയാണ് യുവതിയെ മുറിക്കുള്ളിൽ ശരീരം മുഴുവൻ കുത്തേറ്റ് ചോര വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.നവംബർ 23നാണ് ഇവർ സർവീസ് അപ്പാർട്ട്‌മെന്റിൽ മുറിയെടുത്തത്. അന്ന് രാത്രി കൊലപാതകം നടത്തിയ ശേഷം ആരവ് ഒരു ദിവസം ഈ മുറിയിൽ തന്നെ കഴിഞ്ഞു. നവംബർ 24ന് പുറത്തുപോയ ഇയാൾ പിന്നീട് തിരിച്ചുവന്നില്ല.