ശബരിമലയിൽ ഫോട്ടോ ഷൂട്ട്: എ ഡി ജി പി റിപ്പോർട്ട് തേടി
തിരുവനന്തപുരം: പതിനെട്ടാം പടിയിൽ സന്നിധാനത്തിന് പുറംതിരിഞ്ഞുനിന്ന് പോലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ ശബരിമല സ്പെഷ്യൽ ഓഫീസറോട് എ ഡി ജിപി റിപ്പോർട്ട് തേടി.
ഇന്നലെ രാവിലെ പതിനെട്ടാം പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന ആദ്യ പോലീസ് ബാച്ചിൽപ്പെട്ട മുപ്പതോളം പോലീസുകാരാണ് നടയടച്ചപ്പോൾ പിന്തിരിഞ്ഞ് നിന്ന് ഫോട്ടോയെടുത്തത്. ഇത് പലർക്കും ഷെയർ ചെയ്യുകയും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഹിന്ദു ഐക്യവേദിയും, ക്ഷേത്ര സംരക്ഷണ സമിതിയും അടക്കമുള്ള ഹൈന്ദവ സംഘടനകൾ പോലീസ് നടത്തിയത് ആചാരലംഘനമാണെന്ന് ആരോപണവുമായി രംഗത്തെത്തി. സംഭവം വിവാദമായതോടെയാണ് എ ഡി ജി ഇതു സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടത്.