കണ്ണൂർ -ഇന്ത്യയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന പത്ത് നഗരങ്ങളില്‍ നാലാമത് !
ന്യുഡൽഹി: 2024 നവംബർ 22-ന് സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളില്‍ കേരളത്തില്‍ നിന്നും കണ്ണൂരും ! നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന തൃശൂര്‍ ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
1. മിസോറാമിലെ ഐസ്വാൾ (വായു ഗുണനിലവാരം 27) 2. തമിഴ്നാട്ടിലെ തിരുനെൽവേലി ( 30).
3. കർണാടകയിലെ മടിക്കേരി ( 35) 4. കേരളത്തിലെ കണ്ണൂർ ( 36) 5. മേഘാലയിലെ ഷില്ലോംങ്, ( 37)
6. അസാമിലെ നാഗോൺ, ( 37) 7. കർണാടകയിലെ വിജയപുര ( 37)8. കർണാടകയിലെ ബഗാൽകോട്ട് ( 43)
9. കേരളത്തിലെ തൃശ്ശൂര്‍ ( 44) 10. കര്‍ണാടകയിലെ മംഗളൂരു (വായു ഗുണനിലവാരം 44). എന്നീ പത്ത് നഗരങ്ങളിലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ശുദ്ധവായു ലഭിക്കുന്നത് .
ലോക കാലാവസ്ഥ ഉച്ചകോടി (COP 29) അസർബൈജിസ്ഥാനിലെ ബാക്കുവില്‍ നടക്കുകയാണ്. ഉച്ചകോടിക്കിടെ ‘കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തന സൂചിക – 2025’ (Climate ChangePerformance Index, CCPI) പ്രകാരം ഇന്ത്യ റാങ്കിങ്ങിൽ പിന്നോട്ട് പോയി എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. കോപ് 28 സമ്മേളിക്കുമ്പോള്‍ 2024 ലെ സൂചിക പ്രകാരം ഏഴാം റാങ്കിലുണ്ടായിരുന്ന ഇന്ത്യ ഈ വർഷം മൂന്നാം റാങ്കിൽ നിന്നും പത്താം സ്ഥാനത്തെത്തിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ദില്ലിയിലെ വായുമലിനീകരണത്തെ കുറിച്ചുള്ള ആശങ്കകരമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതും ഇതേസമയത്ത് തന്നെ. .
പുതിയ റിപ്പോര്‍ട്ടില്‍ ദില്ലിയിലെ വായുവിന്‍റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി കൈവരിച്ചെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട് ‘കഠിനമായ’ വിഭാഗത്തില് നിന്ന് ‘വളരെ മോശം’ വിഭാഗത്തിലേക്കാണ് ദില്ലിയുടെ വായുവിന്‍റെ നിലവാരം മാറിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.