ട്രോംബേ മലയാളി ഓണാഘോഷം നടന്നു

0

മുംബൈ :ട്രോംബേ മലയാളി സാംസ്കാരിക വേദിയുടെ ഓണാഘോഷം തിലക് നഗർ റെയിൽവെ സ്റ്റേഷന് സമീപമുള്ള ഷെൽ കോളനിയിലെ സമാജ് ഹാളിൽ വെച്ച് നടന്നു
ചടങ്ങിൽ വ്യവസായിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ലയൺ കുമാരൻ നായർ മുഖ്യാതിഥിയായിരുന്നു . കേരളീയ കേന്ദ്ര സംഘടന ജനറൽ സെക്രട്ടറി മാത്യു തോമസ്, ചെമ്പൂർ,വാസിനാക്ക മോഡൽ ഹൈസ്കൂളിലെ പ്രധാനാധ്യാപികമാരായ അനിത മോഹൻകുമാർ,രജനി ബാബു ,സാമൂഹ്യ പ്രവർത്തകനും കോൺഗ്രസ്സ് നേതാവുമായ ഗോവിന്ദൻ നായർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ഉദ്‌ഘാടന സമ്മേളനത്തിൽ സെക്രട്ടറി വേണുരാഘവൻ സ്വാഗതം പറഞ്ഞു .
മോഡൽ സ്‌കൂളിലെയും മലയാളം മിഷൻ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ നടന്നു .മലയാളം ക്ലാസ്സ് അധ്യാപിക ഷീജ രാജിയും സംഘവും അവതരിപ്പിച്ച തിരുവാതിരിക്കളിയും നടന്നു.
വിനയൻ കളത്തൂറിന്റെ നേതൃത്തിലുള്ള ഡോംബിവലി ‘ തുടിപ്പ് ‘ ഫോക് ബാൻഡിന്റെ നാടൻപ്പാട്ടുകളുടെ അവതരണം ആഘോഷത്തിൽ ഏറെ ശ്രദ്ധേയമായി . മഹാബലിയുടെ വേഷം ചെയ്‌ത ഗോപകുമാറും കാണികളുടെ പ്രശംസപിടിച്ചുപറ്റി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *