മയക്കുമരുന്നൊഴുകുന്ന മഹാനഗരം: ഒമ്പത് മാസത്തിൽ പിടിച്ചത് 484 കോടി രൂപയുടെ മയക്കുമരുന്ന്

0

മുംബൈ: നഗരത്തിലെ മയക്കുമരുന്ന് വിൽപ്പനയ്ക്കും വിതരണത്തിനുമെതിരെയും അതിൻ്റെ ഇറക്കുമതി കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും അന്വേഷണ ഏജൻസികളുടെ ശ്രമങ്ങൾ കാര്യമായ രീതിയിൽ തുടരുന്നുണ്ടെങ്കിലും, അനധികൃത മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നില്ലാ എന്നതൊരു യാഥാർഥ്യമാണ്.. മയക്കുമരുന്ന് കടത്തുകാരുടെ ഒളിത്താവളങ്ങൾ തകർക്കാൻ പോലീസും അനുബന്ധ ബ്രാഞ്ചുകളും റെയ്ഡ് നടത്തുമ്പോൾ, മയക്കുമരുന്ന് ചരക്കുകൾ കൊണ്ടുപോകുന്നതിന് പുതിയ രീതികൾ അവലംബിച്ച് കടത്തുകാര് അവരുടെ പ്രവർത്തനം തുടരുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം 484 കോടി രൂപയുടെ മയക്കുമരുന്നാണ് ഈ വർഷം ആദ്യ ഒമ്പത് മാസത്തിനുള്ളിൽ മുംബൈ പോലീസ് പിടികൂടിയത്. ഈ കാലയളവിൽ, നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം 860 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,010 വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ, മയക്കുമരുന്ന് ഉപയോഗിച്ചതിന് 5,090 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

കഴിഞ്ഞ വർഷം 1,401 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,714 വ്യക്തികളെ അറസ്റ്റ് ചെയ്യുകയും 413 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തു. മയക്കുമരുന്ന് ഉപയോഗിച്ചതിന് 2023-ൽ 9,933 വ്യക്തികൾക്കെതിരെയും പോലീസ് നടപടിയെടുത്തു.കഴിഞ്ഞ ഒമ്പത് മാസത്തിനിടെ കഞ്ചാവുമായി ബന്ധപ്പെട്ട് 538 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ കേസുകളിൽ 561 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 2.56 കോടി രൂപയുടെ കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. ഇതിനെത്തുടർന്ന്, MDA യുമായി ബന്ധപ്പെട്ട 191 കേസുകൾ ഫയൽ ചെയ്തു, ഇത് 275 വ്യക്തികളെ അറസ്റ്റുചെയ്യാനും 449 കോടി രൂപയുടെ എംഡിഎ വീണ്ടെടുക്കാനും ഇടയാക്കി.
ചരസുമായി ബന്ധപ്പെട്ട് 31 കേസുകൾ രജിസ്റ്റർ ചെയ്യുകയും 37 പേരെ അറസ്റ്റ് ചെയ്യുകയും 12.89 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തു. അതേസമയം, ഹെറോയിൻ ഉൾപ്പെട്ട 28 കേസുകളും കൊക്കെയ്‌നുമായി ബന്ധപ്പെട്ട 12 കേസുകളും രജിസ്റ്റർ ചെയ്തു, യഥാക്രമം 40 ഉം 18 ഉം പേരെ അറസ്റ്റ് ചെയ്തു. 7.41 കോടി രൂപയുടെ ഹെറോയിനും 12.3 കോടി രൂപയുടെ കൊക്കെയ്‌നും പോലീസ് കണ്ടെടുത്തിട്ടുണ്ട് .

“അധികൃതർ അവരുടെ പരമാവധി ചെയ്യുന്നു. മയക്കുമരുന്ന് ഫാക്ടറികൾ തകർക്കാൻ പോലീസും മറ്റ് ഏജൻസികളും നടപടി സ്വീകരിച്ചുവരികയാണ്. മറ്റൊരു പ്രധാന കാര്യം അവബോധം വളർത്തുക എന്നതാണ്. അഡ്മിനിസ്ട്രേഷൻ മുംബൈയിൽ തുടർച്ചയായി പ്രചാരണങ്ങൾ നടത്തുന്നു, ഏഴ് ഡി-അഡിക്ഷൻ സെൻ്ററുകൾ നഗരത്തിൽ സ്ഥാപിച്ചിട്ടുണ്ട്.മുംബൈയിൽ കെഇഎം ഹോസ്പിറ്റൽ, ജിടി ഹോസ്പിറ്റൽ, ബർദാവാഡി ഹോസ്പിറ്റൽ, രാജവാഡി ഹോസ്പിറ്റൽ, ലോകമാന്യ തിലക് മുനിസിപ്പൽ ജനറൽ ഹോസ്പിറ്റൽ, ബായ് യമുനാഭായി ലക്ഷ്മൺ നായർ ചാരിറ്റബിൾ ഹോസ്പിറ്റൽ, ഡോ ആർ എൻ കൂപ്പർ മുനിസിപ്പൽ ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സർക്കാർ ലഹരി വിമുക്ത കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഓരോ ദിവസവും 50-ലധികം വ്യക്തികൾ ചികിത്സയ്ക്കായി എത്തുന്നുണ്ട് എന്നാണ് നഗരത്തിലെ ഡി-അഡിക്ഷൻ കേന്ദ്രങ്ങളിലെ ഡോക്റ്റർമാർ പറയുന്നത്.ഇതിൽ സ്ത്രീകളുൾപ്പെടെയുള്ള ചെറുപ്പക്കാർ കൂടുതലെത്തുന്നുണ്ടെന്നും പറയുന്നു.” വിഷാദം, ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾ, കുടുംബ കലഹങ്ങൾ, ദാരിദ്ര്യം, മറ്റ് വെല്ലുവിളികൾ എന്നിങ്ങനെ വ്യത്യസ്തമായ പ്രശ്നങ്ങൾ അവർ അഭിമുഖീകരിക്കുന്നു. ചിലപ്പോൾ പോലീസ് കുറ്റാരോപിതരായ വ്യക്തികളെ ചികിത്സയ്ക്കായി ഞങ്ങളുടെ കേന്ദ്രത്തിലേക്ക് അയയ്‌ക്കുന്നു, ഞങ്ങൾ അവരെ ചികിത്സിച്ച ശേഷം അവരെ വീണ്ടും അറസ്റ്റുചെയ്‌ത് ഞങ്ങളുടെ അടുത്തേക്ക് തിരിച്ചയക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് അവബോധം സൃഷ്ടിക്കുക എന്നത് നിർണായകമാണ് ” ഒരു ഡോക്ട്ടർ പറഞ്ഞു.

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *