സുരേഷ് വാഡ്ക്കറിൻ്റെ ‘ലെജന്‍ഡ്സ് ലൈവ് ‘ നാളെ !

0

അരങ്ങൊരുക്കുന്നത് നിഖിൽ നായർ…

Golden Voice Suresh Wadkar Live In Concert-

Join us for an unforgettable evening with the legendary Padma Shri & National Award Recipient, Shri Suresh Wadkar, performing live in concert on November 9th, 2024, at Kalidas Hall, Mulund, Mumbai. The event starts at 7 PM.

 

 

മുളുണ്ട് : സപ്തതിയിലേക്ക് കടക്കുന്ന ഇന്ത്യൻ സംഗീതത്തിലെ വേറിട്ട ശബ്ദമായ പത്മശ്രീ സുരേഷ് വാഡ്ക്കർ തൻ്റെ സംഗീതജീവിതത്തിലെ അരനൂറ്റാണ്ട് പൂർത്തിയാക്കുകയാണ് . ഹിന്ദി ,മറാത്തി സിനിമാഗാനങ്ങൾ ,ഭക്തിഗാനങ്ങൾ,ഗസൽ എന്നിവയിലൂടെ ലോകമാകെയുള്ള ഇന്ത്യൻ സംഗീതാസ്വാദകരിൽ ആരാധക വൃന്ദത്തെ സൃഷ്ട്ടിച്ച മഹാനായ ഗായകനു വേണ്ടി മുളുണ്ടിൽ ആദ്യമായി ഒരു വേദി ഒരുക്കുകയാണ് നിഖിൽ നായർ എന്ന മലയാളി യുവാവ്.

നവംബർ 9 ശനിയാഴ്ച, മുളുണ്ട് വെസ്റ്റിലെ മഹാകവി കാളിദാസ് നാട്യ മന്ദിറിൽ വൈകുന്നേരം 7 മണിക്ക് ,നിഖിൽ രൂപകൽപ്പന ചെയ്‌ത കേരളീയ സാംസ്‌കാരിക പെരുമ അടയാളപ്പെടുത്തിയ
ദൃശ്യപ്പൊലിമകളിലൂടെയായിരിക്കും സുരേഷ് വാഡ്ക്കറിൻ്റെ ‘ലെജന്‍ഡ്സ് ലൈവ് ‘ അരങ്ങേറുക. അത്യന്താധുനിക ശബ്ദ -വെളിച്ച സംവിധാനങ്ങളും പശ്ചാത്തല ദൃശ്യങ്ങളുമൊരുക്കി പ്രേക്ഷകർക്ക് അവിസ്മരണീയമാകുംവിധമുള്ള ഒരു  നവ്യാനുഭവമാക്കി സംഗീത സന്ധ്യയെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് നിഖിലിൻ്റെ ‘അസ്തിത്വ എന്റർടെയിൻ മെന്റ് ‘.

രാത് കെ ഡായ് ബജെ (കാമിനി 2009), തുംസെ മിൽകെ ഐസ ലഗാ (പരിന്ദ ) & ലഗ്ഗി ആജ് സാവൻ ( ചാന്ദ്‌നി-1989 )) ,ആയെ സിന്ധഗി ഗാലെ ലഗായെ (സദ്‌മ 1983), ഓര് സെ ദിൽമേ ക്യാ രഖാ ഹെ ( ഇമാൻദാർ 1987) ചപ്പ ചപ്പ ചർക്കചലേ (മാച്ചിസ് 1996).തുടങ്ങീ നൂറിലധികം ഹിന്ദിസിനിമാ ഗാനങ്ങൾ – പാടിയതെല്ലാം ഹിറ്റാക്കിയ ഗായകനാണ് സുരേഷ് വാഡ്ക്കർ .
ഫിലിംഫെയർ പുരസ്‌ക്കാരങ്ങൾ , മികച്ചഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരം എന്നിങ്ങനെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .2018 ൽ സംഗീത നാടക അക്കാദമി അവാർഡും 2020 ൽ പരമോന്നത ബഹുമതിയായ ‘ പത്മശ്രീ ‘ പുരസ്‌ക്കാരവും നൽകി രാജ്യം വാഡ്ക്കറിനെ ആദരിച്ചു.

“ഇത്രയും ബഹുമാന്യനായ,രാജ്യത്തെ സംഗീതാസ്വാദകരുടെ ആരാധ്യനായ ഒരു സർഗ്ഗ പ്രതിഭയ്ക്കുവേണ്ടി വേദിയൊരുക്കാൻ സാധിക്കുക എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നിമിഷവും ,നേട്ടവുമാണ് ” നിഖിൽ ‘സഹ്യ ന്യുസി ‘നോട് പറഞ്ഞു.

ഈ അഭിമാനവും ആഹ്ളാദവും നിഖിലിൻ്റെ മാതാപിതാക്കൾക്കുമുണ്ട് .പത്തനംതിട്ടജില്ലയിലെ കുമ്പനാട് കടപ്ര സ്വദേശികളായ രാജശ്രീ മോഹന്‍റെയും സി.കെ. മോഹൻ കുമാറിന്‍റെയും മകനാണ് നിഖിൽ. മുൻ ലോക കേരള സഭാംഗവും മലയാളം മിഷൻ അധ്യാപികയും കേരള കേന്ദ്രീയ സംഘടന കമ്മിറ്റി അംഗവുമാണ് രാജശ്രീ മോഹൻ . നവിമുംബൈയിലെ കാമോത്തയിൽ താമസിക്കുന്നു.നിഖിലിൻ്റെ സഹോദരൻ മിഥുൻ ഇഞ്ചിനീയർ ആണ്.

കമ്പ്യൂട്ടർ എഞ്ചിനീയറും ഇവന്‍റ് മാനേജ്മെന്‍റിൽ മാസ്റ്റർ ഡിഗ്രിയുമുള്ള നിഖിൽ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ MBA ചെയ്യുകയാണ്..ചെറിയപ്രായം മുതൽ മുംബൈയിലെ കലാ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ് ഈ ചെറുപ്പക്കാരൻ .
ഇതിനകം ചില സിനിമകളിൽ നൃത്ത സംവിധായകനായും വൻകിട കമ്പനികൾ നടത്തുന്ന പരിപാടികളിൽ
(‘ബിഗ് ബോസ് ‘ അടക്കം) കലാ സംവിധായകനുമൊക്കെയായി പ്രവർത്തിച്ച നിഖിലിൻ്റെ പ്രവർത്തനമേഖലയിൽ ഒരു Turning point ആയിമാറും നവംബർ 9 നു മുളുണ്ടിൽ നടക്കുന്ന ‘ LEGENDS LIVE ‘.

VENUE: Kalidas Sabhagrah, Priyadarshini Indira Gandhi Kreeda Sankul,
Purushottam Kheraj Rd, Mulund West, Mumbai, Maharashtra 400080

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *