അരിയല്ല, ഒരു ചാക്ക് പണം! അരിയെന്ന് കരുതി പണച്ചാക്ക് വിറ്റ കച്ചവടക്കാരൻ വെട്ടിലായി

0

 

ചെന്നൈ ∙  കള്ളന്മാരെ പേടിച്ച് പണം സൂക്ഷിച്ചിരുന്ന അരിച്ചാക്ക് അബദ്ധത്തിൽ വിറ്റ കച്ചവടക്കാരൻ പുലിവാല് പിടിച്ചു! കടലൂർ വടലൂരിൽ അരിക്കച്ചവടം നടത്തുന്ന ഷൺമുഖമാണു പണം ചാക്കിലാക്കി സൂക്ഷിച്ചത്. എന്നാൽ, ഷൺമുഖം ഇല്ലാതിരുന്ന സമയത്ത് അരി വാങ്ങാനെത്തിയാൾക്കു കടയിലെ ജോലിക്കാരൻ പണമടങ്ങിയ ചാക്ക് അരിയെന്ന് കരുതി വിറ്റു. പിന്നീട്, ഷൺമുഖം കടയിലെത്തിയപ്പോഴാണു പണം നഷ്ടമായ വിവരം തിരിച്ചറിഞ്ഞത്. കടയിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ, ചാക്കുമായി പോയ ആളെ തിരിച്ചറിഞ്ഞ ഷൺമുഖം ഉടൻ തന്നെ അയാളുടെ വീട്ടിലെത്തി. എന്നാൽ, 10 ലക്ഷം രൂപ മാത്രമാണു ചാക്കിലുണ്ടായിരുന്നതെന്നു വീട്ടുകാർ പറഞ്ഞതോടെ അതിൽ കൂടുതൽ പണമുണ്ടായിരുന്നെന്ന പേരിൽ വാക്കുതർക്കമുണ്ടായി. തുടർന്നു ഷൺമുഖം വടലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *