ഡോംബിവ്‌ലിയിൽ വാഹനമിടിച്ചു വിദ്യാർത്ഥി മരണപ്പെട്ട സംഭവം :പരിക്കേറ്റ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ തുടരുന്നു
മുംബൈ :ഡോംബിവ്‌ലിയിൽ ഇരുചക്രവാഹനത്തിൽ അമിതവേഗതയിലെത്തിയ ടെമ്പോ ഇടിച്ച് 16 വയസ്സുള്ള ആൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ പോലീസിൻ്റെ അന്യേഷണം പുരോഗമിക്കുന്നു. മരണം നടന്നതിനെക്കുറിച്ചും മദ്യപിച്ചു അമിതവേഗതയിൽ വണ്ടിയോടിച്ചു വരുന്നത് അപകടത്തിന് മുമ്പ് ട്രാഫിക് പോലീസിൻ്റെ ശ്രദ്ധയിൽ പെടാത്തത്തിലെ അശ്രദ്ധയും പോലീസ് പരിശോധിക്കുന്നുണ്ട് .
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മരണപ്പെട്ട വിദ്യാർത്ഥിയുടെ കൂട്ടുകാരൻ്റെ നില ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്.
ടെമ്പോവാനിൻ്റെ ഡ്രൈവറെ നാട്ടുകാർ പിടികൂടി നല്ല രീതിയിൽ കൈകാര്യം ചെയ്തതിന് ശേഷമാണ് പോലീസിനെ ഏൽപ്പിച്ചത് .ഇയാൾക്കെതിരെ അശ്രദ്ധമായി വണ്ടിയോടിച്ചു അപകടം വരുത്തിയതിനു പോലീസ് കേസെടുത്തിട്ടുണ്ട്.
ഡോംബിവ്‌ലി ഈസ്റ്റിലുള്ള ഗ്രീൻ സ്‌കൂൾ വിദ്യാർത്ഥിയും സോനാർപാട നിവാസിയുമായ ബുദ്ധശാൽ ഖന്ദേരെയാണ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടത്. കൂട്ടുകാരൻ വൈഭവ് (16 )ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ എംഐഡിസി ഭാഗത്തുള്ള കാവേരി ചൗക്കിൽ വെച്ചാണ് അപകടം സംഭവിക്കുന്നത്.