ഗവേണൻസ് ബിൽ: ആശങ്ക അറിയിച്ച് പി.ടി. ഉഷ
ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ പുതുതായി അവതരിപ്പിച്ച ദേശീയ കായിക ഗവേണൻസ് ബില്ലിലെ വ്യവസ്ഥകളിൽ ആശങ്കയുയർത്തി രാജ്യസഭാംഗവും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി. ഉഷ. രാജ്യത്തെ കായിക സംഘടനകളുടെ നിയന്ത്രണത്തിനായി റഗുലേറ്ററി ബോർഡ് വേണമെന്ന വ്യവസ്ഥ ബില്ലിലുണ്ട്.ഐഒഎയുടെ ഉൾപ്പെടെ സ്വയംഭരണാധികാരത്തിന് ഇതു തടസ്സമാകുമെന്നും രാജ്യാന്തര ഒളിംപിക് അസോസിയേഷന്റെ ഉൾപ്പെടെ എതിർപ്പിന് ഇതു കാരണമാകുമെന്നും ഉഷ വ്യക്തമാക്കി. ബില്ലിനെക്കുറിച്ചു ചർച്ച ചെയ്യാൻ കേന്ദ്ര കായിക മന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ പി.ടി. ഉഷ തന്റെ എതിർപ്പുകൾ അറിയിച്ചിട്ടുണ്ട്.