താനെ ഗുരുസെന്റർ വാർഷികം 22 ന്
താനെ: ശ്രീ നാരായണ മന്ദിര സമിതി താനെ ഗുരുസെന്ററിന്റെ പ്രതിഷ്ഠാ വാർഷികം 22 ന് ചൊവ്വാഴ്ച ഗുരുസെന്ററിൽ നടത്തുമെന്ന് സോണൽ സെക്രട്ടറി വി. വി. മുരളീധരൻ, യൂണിറ്റ് സെക്രട്ടറി കെ. കെ. ശശി എന്നിവർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 6 ന് നടക്കുന്ന മഹാഗണപതി ഹോമത്തോടെയും ശാന്തി ഹവനത്തോടെയും ആഘോഷ ചടങ്ങുകൾ ആരംഭിക്കും. 7 .30 ന് ഗുരുപൂജ, 8 മുതൽ ഗുരുഭാഗവത പാരായണം, തുടർന്ന് മഹിളാ വിഭാഗം നടത്തുന്ന ഭജന. 11 മുതൽ സാംസ്കാരിക വിഭാഗം സെക്രട്ടറി കെ. ഷണ്മുഖൻ നടത്തുന്ന പ്രഭാഷണം. 12 ന് പുഷ്‌പാഭിഷേകം, മധ്യാഹ്ന പൂജ. ഒരുമണിമുതൽ മഹാപ്രസാദം. 2 മുതൽ കലാപരിപാടികൾ. സമിതി അംഗങ്ങളുടെ കുട്ടികൾക്കായുള്ള വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9833112970 , 9769763648