മലയാളോത്സവം: ലോഗോ മത്സരം

0

 

13ാം മലയാളോത്സവത്തിന്റെ ഭാഗമായി മുംബൈയിലെ കലാകാരന്മാർക്കായി ലോഗോ മത്സരം സംഘടിപ്പിക്കുന്നു. ഏതു പ്രായക്കാർക്കും ഇതിൽ മത്സരിക്കാം .

മത്സര നിർദ്ദേശങ്ങൾ

1. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 27 ന് മുമ്പായി തങ്ങളുടെ സൃഷ്ടികൾ malayalotsavam2024@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം . പങ്കെടുക്കുന്ന വ്യക്തിയുടെ പേര്, വയസ്സ്, പ്രദേശം എന്നിവ ഇതിൽ രേഖപ്പെടുത്തിയിരിക്കണം

2. മലയാളോത്സവം 13 വർഷം, മലയാളോത്സവത്തിലെ മത്സര ഇനങ്ങൾ, മലയാള ഭാഷ, ജനകീയ കൂട്ടായ്മ, തുടങ്ങിയവ ഉൾക്കൊള്ളുന്ന ആശയത്തിനാവും പരിഗണന.

3. മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രായ പരിധിയില്ല. ഏത് പ്രായത്തിലുള്ളവരും ഒരു വിഭാഗത്തിൽ തന്നെയാണ് മത്സരിക്കുക

4. ഡിജിറ്റൽ സാദ്ധ്യതകൾ മത്സരാർത്ഥികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്

5. ലോഗോ പേപ്പറിൽ നിർമ്മിക്കുന്നവർ അവ ചുരുങ്ങിയത് 300 DPI റസലൂഷനിൽ സ്കാൻ ചെയ്ത് ഇ-മെയ്ൽ ചെയ്യണം

. സാങ്കേതിക വിദ്യയുടെ സഹായം ആവശ്യമുള്ളവർ സംഘാടക സമിതിയുമായി ബന്ധപ്പെടേണ്ടതാണ്.

6. A4 സൈസിലായിരിക്കണം ലോഗോ സ്കാൻ ചെയ്യേണ്ടത്

7. മറ്റേതെങ്കിലും സംഘടനയുടേയോ സ്ഥാപനത്തിന്റെയോ ലോഗോയുമായി സാമ്യമുള്ളതാവാൻ പാടില്ല. ലോഗോയുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവാദമുണ്ടായാൽ സംഘാടക സമിതിക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല.

8. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ മലയാളോത്സവവുമായി ബന്ധപ്പെട്ട വിവിധ വേദികളിൽ ഉപയോഗിക്കുന്നതിന് സംഘടനക്ക് അധികാരമുണ്ടായിരിക്കുന്നതാണ്

9. സമ്മാനാർഹമായ ലോഗോ തിരഞ്ഞെടുക്കുന്നതിൽ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും .

കൂടുതൽ വിവരങ്ങൾക്ക് :8291148551,9769517971

Spread the love

Leave a Reply

Your email address will not be published. Required fields are marked *