മുംബൈ സാഹിത്യവേദി : വാർഷികദിനത്തിൽ എസ് .ഹരിലാൽ കവിതകൾ അവതരിപ്പിച്ചു .

0

 

സാഹിത്യവേദിയുടെ പുതിയ കൺവീനറായി എഴുത്തുകാരനും നടനും നാടകപ്രവർത്തകനുമായ കെ പി വിനയനെ തെരഞ്ഞെടുത്തു

മാട്ടുംഗ: മുംബൈ സാഹിത്യവേദിയുടെ അമ്പത്തി ഏഴാമത് വാർഷിക ദിനം കൂടിയായ ഒക്ടോബർ മാസ പരിപാടി കെ.രാജന്റെ അദ്ധ്യക്ഷതയിൽ നടന്നു . എസ്. ഹരിലാൽ മുംബൈ സ്വന്തം കവിതകൾ അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ . സി.പി. കൃഷ്ണകുമാർ , പി.എൻ.വിക്രമൻ, മധു നമ്പ്യാർ, രേഖ രാജ്, മുരളീധരൻ വി.പി., പി.എസ്. സുമേഷ്, ഇന്ദിര കുമുദ്, മനോജ് മുണ്ടയാട്ട്, മായാദത്ത്, കളത്തൂർ വിനയൻ , ഇ.ഐ. സജീവൻ, അഡ്വ. ഗോപാലകൃഷ്ണൻ, സി.എച്ച്. ഗോപാലകൃഷ്ണൻ, കെ.പി. വിനയൻ, പി. വിശ്വനാഥൻ, ബാലാജി, കെ.രാജൻ എന്നിവർ സംസാരിച്ചു. എസ്.ഹരിലാൽ മറുപടി പറഞ്ഞു കൺവീനർ പി.വിശ്വനാഥൻ ചർച്ചയിൽ പങ്കെടുത്തവർക്ക് നന്ദിയും പറഞ്ഞു. വേദിയുടെ പുതിയ കൺവീനറായി കെപി വിനയനെ തെരഞ്ഞെടുത്തു.

1967 ൽ സ്ഥാപിതമായ മുംബൈ സാഹിത്യവേദി, ഒരു ദിവസം പോലും മുടങ്ങാതെ എല്ലാ മാസത്തേയും ആദ്യ ഞായറാഴ്ച്ച മാട്ടുംഗയിലെ ബോംബെ കേരളീയ സമാജത്തിൽ (കേരള ഭവനം )വെച്ച് തുടർന്നുവരുന്ന സാഹിത്യ ചർച്ചാവേദിയാണ് . മുംബൈയിലെ എഴുത്തുകാർക്ക് സ്വന്തം സൃഷ്ട്ടികൾ അവതരിപ്പിക്കാനും രചനകളെ വിലയിരുത്താനുമുള്ള വേദി. ലിഖിത ഭരണഘടനയോ അംഗത്വമോ വരിസംഖ്യയൊ ഈ കൂട്ടായ്മയ്ക്കില്ല . ഒരു വർഷത്തിൽ അവതരിപ്പിച്ച കൃതികളിൽ ,ജൂറികൾ തെരഞ്ഞെടുക്കുന്ന മികച്ച രചനയ്ക്ക് VT ഗോപാലകൃഷ്ണൻ സ്‌മാരക പുരസ്ക്കാരമായി മൊമെന്റോയും ക്യാഷ് അവാർഡും നൽകും .
സാഹിത്യവേദി സ്ഥാപകാംഗം, നിരൂപകന്‍, കോളമിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ വി.ടി. ഗോപാലകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്ക്കാരം

Spread the love

Leave a Reply

Your email address will not be published. Required fields are marked *