അടൽ സേതുവിൽ വീണ്ടും ആത്മഹത്യ ശ്രമം: ബാങ്ക് മാനേജർ കടലിലേക്ക് ചാടി

0

 

നവിമുംബൈ: ഇന്നു രാവിലെ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൻ്റെ ഭാഗമായ അടൽ സേതുവിൽ പാലത്തിൽ നിന്ന് നാൽപ്പതുകാരനായ ഒരു പൊതുമേഖലാ ബാങ്കിൻ്റെ മാനേജർ കടലിലേക്ക് ചാടി. ഇയാളെ കണ്ടെത്താൻ സേവ്‌രി പോലീസും മറ്റ് ഏജൻസികളും കടലിൽ തിരച്ചിൽ നടത്തുകയാണ്.

പരേൽ നിവാസിയായ സുശാന്ത് ചക്രവർത്തിയാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് . ഇന്ന് രാവിലെ 9. 30 ന് കാറിലെത്തിയാണ് ചക്രവർത്തി കടലിലേക്ക് ചാടിയത് . ഇയാൾ ഉപേക്ഷിച്ച ബാഗിൽനിന്നു തിരിച്ചറിയൽ കാർഡും മൊബൈലും പോലീസ് കണ്ടെത്തി . ജോലി സമ്മർദ്ദം മൂലം കുറച്ചുനാളായി ഭർത്താവ് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു എന്ന് ചക്രവർത്തിയുടെ ഭാര്യ പോലീസിനെ അറിയിച്ചിട്ടുണ്ട് .
“ചക്രവർത്തി ബാങ്കിൻ്റെ ഫോർട്ടിലെ ഹുതാത്മ ചൗക്ക് ഓഫീസിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം തൻ്റെ കുടുംബവുമായി ലോണാവാലയിലേക്കുപോയിരുന്നു .തിങ്കളാഴ്ച, താൻ ഓഫീസിലേക്ക് പോകുകയാണെന്ന് വീട്ടുകാരെ അറിയിച്ചെങ്കിലും പകരം അടൽ സേതുവിലേക്ക് പോയി പാലത്തിൽ നിന്ന് ചാടുകയായിരുന്നു,” സേവ്‌രി പോലീസ് ഇൻസ്പെക്റ്റർ രോഹിത് അറിയിച്ചു. ചക്രവർത്തിയെ കണ്ടെത്താൻ തിരച്ചിൽ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഡോംബിവ്‌ലി സ്വദേശിയായ ഒരു ബാങ്ക് ഉദ്യോഗസ്ഥനും അടൽ സേതു പാലത്തിൽ നിന്ന് സമാനമായ രീതിയിൽ കടലിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു . ഇയാളും കാറിൽ വന്നിറങ്ങി കടലിലേക്ക് ചാടുകയായിരുന്നു.കഴിഞ്ഞ മൂന്നുമാസത്തിനുള്ളതിൽ നാലോളം പേർ സമാനമായ രീതിയിൽ ഇവിടെ ആത്മഹത്യ ചെയ്തിട്ടൂണ്ട്‌ .

ചക്രവർത്തിയുടെ വാഹനം പരിശോധിച്ചപ്പോൾ, പോലീസ് അയാളുടെ വ്യക്തിത്വം കണ്ടെത്തുകയും ഭാര്യയ്ക്കും മകൾക്കുമൊപ്പം പരേലിലാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കുകയും ചെയ്തു. “ഞങ്ങൾ അവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു, അന്വേഷണത്തിൽ, ചക്രവർത്തിയുടെ ഭാര്യ ഞങ്ങളോട് പറഞ്ഞു, അയാൾക്ക് കടുത്ത ജോലി സമ്മർദ്ദമുണ്ടെന്ന്,” ഖോട്ട് കൂട്ടിച്ചേർത്തു.

സെവ്രി പോലീസ് വിഷയം അന്വേഷിക്കുകയും ചക്രവർത്തിയുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തെങ്കിലും ഒരു കുറിപ്പും കണ്ടെത്തിയില്ല.ചക്രവർത്തി ബാങ്കിൻ്റെ ഫോർട്ടിലെ ഹുതാത്മ ചൗക്ക് ഓഫീസിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. വാരാന്ത്യത്തിൽ, അദ്ദേഹം തൻ്റെ കുടുംബത്തെ ലോണാവാലയിലേക്കുള്ള യാത്രയ്‌ക്കായി കൊണ്ടുപോയി. തിങ്കളാഴ്ച, താൻ ഓഫീസിലേക്ക് പോകുകയാണെന്ന് വീട്ടുകാരെ അറിയിച്ചെങ്കിലും പകരം അടൽ സേതുവിലേക്ക് പോയി പാലത്തിൽ നിന്ന് ചാടുകയായിരുന്നു,” ഖോട്ട് പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *