എല്ലാ വലിയ പദ്ധതികളും ഗുജറാത്തിലേക്ക്,മഹാരാഷ്ട്രയ്ക്ക് ഒന്നുമില്ല ഉദ്ദവ് താക്കറെ

0

 മഹാരാഷ്ട്രയെ കൊള്ളയടിക്കാൻ ബിജെപിയെ ജനങ്ങൾ അനുവദിക്കില്ല

നാഗ്‌പൂർ : വൻകിട പദ്ധതികൾ നഷ്‌ടമായതിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിഏക്‌നാഥ് ഷിൻഡെയെ രൂക്ഷമായി വിമർശിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ.താൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മഹാരാഷ്ട്രയ്ക്ക് ലഭിക്കേണ്ട ഒരു പദ്ധതിപോലും ഗുജറാത്തിലേക്ക് പോയിരുന്നില്ലാ എന്നും കഴിഞ്ഞ രണ്ടരവർഷകാലത്ത് ഷിൻഡെ മുഖ്യമന്ത്രി ആയതുമുതൽ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന പല പദ്ധതികളും ഗുജറാത്തിലേക്കാണ് പോയതെന്ന് താക്കറെ കുറ്റപ്പെടുത്തി .മഹാരാഷ്ട്രയിലെ രാംടെക്കിൽ ഛത്രപതി ശിവാജി പ്രതിമ അനാച്ഛാദനം ചെയ്‌തതിനു ശേഷം പൊതുജനങ്ങളെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയെയും എൻസിപി തലവൻ ശരദ് പവാറിനെയും “അവസാനിപ്പിക്കാൻ” കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി പ്രവർത്തകർക്ക് രഹസ്യ യോഗത്തിൽ നിർദ്ദേശം നൽകി താക്കറെ ആരോപിച്ചു.

“എന്തിനാണ് അടച്ചിട്ടിരിക്കുന്ന മീറ്റിംഗുകളിൽ പറയുന്നത്, പരസ്യമായി വന്ന് പറയുക. ഡൽഹിയിൽ നിന്നുള്ളവർ എന്നെ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ പോകുകയാണെങ്കിൽ, ആളുകൾ അവരെ വീട്ടിലിരുത്തും .പോരാട്ടം തൻ്റേതോ പവാറിൻ്റേതോ അല്ലെന്നും മഹാരാഷ്ട്രയെ ഡൽഹിയിൽ നിന്നുള്ളവർ കൊള്ളയടിക്കുന്നതിൽ നിന്ന് രക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും താക്കറെ പറഞ്ഞു, “തെരഞ്ഞെടുപ്പിൽ ആരെ അവസാനിപ്പിക്കണമെന്ന് സംസ്ഥാനത്തെ ജനങ്ങൾ തീരുമാനിക്കും.” പ്രതിപക്ഷ പാർട്ടികളെ തകർക്കാനും അവരുടെ നേതാക്കളെ വേട്ടയാടാനുമുള്ള ബി.ജെ.പിയുടെ ‘ഹിന്ദുത്വ’സ്വീകാര്യമാണോ എന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനോട് ചോദിച്ച താക്കറെ, ഈ മഹാരാഷ്ട്ര ശിവാജി മഹാരാജിൻ്റെതാണ് അത് കൊള്ളയടിക്കാൻ ശ്രമിച്ചാൽ ഇവിടെയുള്ള ജനങ്ങൾ നിങ്ങളെ വെറുതെ വിടില്ല.എന്നും ഉദ്ദവ് താക്കറെ ഓർമ്മിപ്പിച്ചു.

നിയമസഭാതെരഞ്ഞെടുപ്പ് അടുത്തുവരാനിരിക്കെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ വാദ പ്രതിവാദങ്ങൾ ശക്തമായി കൊണ്ടിരിക്കയാണ് .ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയ്ക്കായി
11,200 കോടി രൂപയുടെ വികസനപദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിച്ചതിനു തൊട്ടുപിറകെയാണ് ഉദ്ദവ് താക്കറെയുടെ ആരോപണങ്ങൾ ഉയർന്നുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *