ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ്

0

 

ന്യൂഡൽഹി∙ മുതിർന്ന ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. ഒക്ടോബർ എട്ടിന് 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമ്മാന വേദിയിൽ വച്ച് മിഥുൻ ചക്രവർത്തിക്കും പുരസ്കാരം സമ്മാനിക്കും. ഈ വർഷം പത്മഭൂഷൻ ബഹുമതി നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു.

1977ൽ അഭിനയരംഗത്തെത്തിയ മിഥുൻ ചക്രവർത്തി, ആദ്യ സിനിമയിൽനിന്നുതന്നെ ദേശീയ പുരസ്കാരം നേടിയ ചുരുക്കം അഭിനേതാക്കളിലൊരാളാണ്. മൃണാൾ സെന്നിന്റെ മൃഗയ എന്ന ചിത്രത്തിലൂടെയാണ് രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്ന അദ്ദേഹം നിലവിൽ ബിജെപിക്ക് ഒപ്പമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *