വ്യാജവാർത്തകൾക്കെതിരെ കർശന നടപടി :മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
മുംബൈ : വ്യാജവാർത്തകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) രാജീവ് കുമാർ . മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിൻ്റെ ഭാഗമായി വിളിച്ചുചേർത്ത യോഗത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്തെത്തിയ അദ്ദേഹം , പോളിംഗ് സ്റ്റേഷനുകളുടെ നടത്തിപ്പിനെയും വോട്ടർമാരുടെ സൗകര്യത്തെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ (ഡിഇഒമാർ), പോലീസ് സൂപ്രണ്ടുമാർ എന്നിവരുൾപ്പെടെ വിവിധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വോട്ടർമാരെ കാത്തുനിൽക്കാനുള്ള ബെഞ്ചുകൾ, കുടിവെള്ളം, ശരിയായ സൂചനാബോർഡ് തുടങ്ങിയ മതിയായ സൗകര്യങ്ങൾ പോളിംഗ് സ്ഥലങ്ങളിൽ ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. നിലവിലെ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26 ന് അവസാനിക്കും, അടുത്ത മാസം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.