എയർ ഇന്ത്യ എക്‌സ്പ്രസ് ഡൽഹി-കൊച്ചി വിമാനം 10 മണിക്കൂറിലേറെ വൈകി

1
a1 3

ന്യൂഡൽഹി ∙ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു. പുറപ്പെടാനുള്ള സമയം കഴിഞ്ഞ് 10 മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഇതോടെ ഓണത്തിന് നാട്ടിലേക്ക് പോകുന്ന മലയാളികളടക്കം നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.

രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം എപ്പോള്‍ പുറപ്പെടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഭക്ഷണമോ മറ്റ് സൗകര്യമോ അധികൃതര്‍ ഒരുക്കിയിട്ടില്ല. സാങ്കേതിക കാരണങ്ങളാണോ വിമാനം വൈകുന്നതിനുള്ള കാരണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കിയിട്ടില്ല.

Spread the love

1 thought on “എയർ ഇന്ത്യ എക്‌സ്പ്രസ് ഡൽഹി-കൊച്ചി വിമാനം 10 മണിക്കൂറിലേറെ വൈകി

Leave a Reply

Your email address will not be published. Required fields are marked *