മുൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ത്യൻ റെയിൽവേയിലെ തൻ്റെ സ്ഥാനം രാജിവച്ചു

0

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ട്‌ ഇന്ത്യൻ റെയിൽവേയിലെ ജോലി രാജിവെച്ചു. നീക്കം കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയാണെന്നാണ് വിവരം. വരാനിരിക്കുന്ന ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. താരം തന്നെയാണ് ഇക്കാര്യം എക്സ് പ്ലാറ്റ് ഫോമിൽ കൂടി അറിയിച്ചത്.

‘ഇന്ത്യൻ റെയിൽവേയോട് ചേർന്നിരിക്കുന്ന എന്റെ ജീവിതത്തെ അതിൽനിന്ന് വേർപ്പെടുത്താൻ ഞാൻ തീരുമാനിച്ചു. രാജിക്കത്ത് ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചു. രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിൽ ഇന്ത്യൻ റെയിൽവേ കുടുംബത്തോട് എന്നും ഞാൻ നന്ദിയുള്ളവളായിരിക്കും’- വിനേഷ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ഗുസ്തി താരം ബജ്‌രംഗ്‌ പുനിയയും വിനേഷും വെള്ളിയാഴ്ച കോൺഗ്രസിൽ ചേര്‍ന്നേക്കുമെന്നുള്ള വിവരങ്ങളുണ്ടായിരുന്നു. മുൻ ബി.ജെ.പി. എം.പിയും. ഗുസ്തി ഫെഡറേഷൻ ചീഫുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരേ ലൈംഗികാതിക്രമാരോപണത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നവരാണ് ഇരുവരും. അതേസമയം ബജ്‌രംഗ്‌ പുനിയ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. പ്രചരണ രംഗത്ത് ബജ്‌രംഗ്‌ ഉണ്ടാകുമെന്നാണ് വിവരം.

100 ഗ്രാം തൂക്കം വര്‍ധിച്ചുവെന്ന കാരണത്താല്‍ പാരീസ് ഒളിമ്പിക്‌സില്‍ ഫൈനലിന് തൊട്ടുമുന്‍പ് അവര്‍ അയോഗ്യത നേരിട്ടിരുന്നു. രാജ്യത്ത് തിരിച്ചെത്തിയ താരത്തിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ വരവേല്‍പായിരുന്നു ലഭിച്ചത്. തുടര്‍ന്ന് ഗുസ്തിയില്‍നിന്ന് വിരമിച്ച വിനേഷ് സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നുള്ള അഭ്യൂഹങ്ങളുമുണ്ടായിരുന്നു. കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *