മികച്ച ദേശീയ ചിത്രം:ആനന്ദ് ആകർഷിയുടെ ആട്ടം
ശക്തമായ പ്രമേയം തുറന്നുകാണിക്കുന്ന ചേംബർ ഡ്രാമയാണ് നവാഗത സംവിധായകൻ ആനന്ദ് ഏകർഷിയുടെ ആട്ടം. മികച്ച ദേശീയ സിനിമയെന്ന പുരസ്കാര നിറവിൽ നിൽക്കുമ്പോൾ ആട്ടം തുറന്നുകാണിച്ച പൊതുബോധം വീണ്ടും പ്രസക്തമാവുകയാണ്. ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു, എന്ന് പറയുമ്പോൾ സമൂഹം അതിനെ വിലയിരുത്തുന്നതും ആ സ്ത്രീയുടെ ജീവിതം ചികഞ്ഞ് നോക്കുന്നതും ഒറ്റപ്പെടുത്തുന്നതുമൊക്കെ തുറന്നുകാണിക്കുന്ന ചിത്രമാണ് ആട്ടം. സെറിൻ ശിഹാബ്, വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരോടൊപ്പം ഒൻപത് പുതുമുഖങ്ങളും സിനിമയിലുണ്ട്.