വയനാട് ദുരന്തത്തിൽ കൈത്താങ്ങുമായി നടൻ പൃഥ്വിരാജ് ;25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

0

തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കൈത്താങ്ങുമായി നടൻ പൃഥ്വിരാജ് സുകുമാരൻ.  പൃഥ്വിരാജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

വിക്രം, ചിരഞ്ജീവി, രാംചരൺ, പ്രഭാസ്, അല്ലു അർജുൻ, കമൽഹാസൻ, രശ്മിക മന്ദാന, സൂര്യ, കാർത്തി, ജ്യോതിക എന്നിവരും സംഭാവന നൽകിയിരുന്നു. മലയാളത്തിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ ദുൽഖർ സൽമാൻ, നയൻതാര, ടൊവീനോ, തോമസ്, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണി, ശ്രീനിഷ്, അനശ്വര രാജൻ, ജോജു ജോർജ്ജ്, ആസിഫ് അലി, സൗബിൻ ഷാഹിർ തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകി. സംവിധായകൻ അമൽ നീരദിന്റെ പ്രൊഡക്ഷൻ കമ്പനി 10 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു.

മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിൽ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു. ദുരന്തഭൂമിയിൽ നേരിട്ടെത്തിയ മോഹൻലാൽ ഈ വിവരം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഉരുൾപൊട്ടലിൽ നശിച്ചു പോയ സ്‌കൂൾ പുനർനിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *