വിമാനത്തിലെ എ സിക്ക് തകരാര്‍, കൊടുംചൂടിൽ മണിക്കൂറുകൾ, വലഞ്ഞ് യാത്രക്കാർ

0

വിമാനത്തിലെ എയര്‍ കണ്ടീഷണര്‍ സംവിധാനം തകരാറിലായതോടെ കൊടുംചൂടില്‍ വലഞ്ഞ് യാത്രക്കാര്‍. തായ് എയര്‍വേയ്സ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. തായ് എയര്‍വേയ്സിന്‍റെ റ്റി ജി 917 വിമാനത്തിലാണ് സംഭവം. എയര്‍ കണ്ടീഷണര്‍ തകരാറിലായതോടെ വിമാനം രണ്ടു മണിക്കൂര്‍ നിര്‍ത്തിയിട്ടു. ഇതോടെ യാത്രക്കാര്‍ ചൂടേറ്റ തളര്‍ന്നു. ജൂലൈ 25നാണ് ബോയിങ് 777 വിമാനത്തിലെ എസി തകരാറിലായത്. കൊടുംചൂടില്‍ യാത്രക്കാര്‍ക്ക് ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ലണ്ടനില്‍ നിന്നും ബാങ്കോക്കിലേക്കുള്ള വിമാനം പിന്നീട് റദ്ദാക്കുകയായിരുന്നു. ക്രൂ അംഗങ്ങള്‍ എസി സംവിധാനത്തിന്‍റെ തകരാര്‍ പരിശോധിക്കുമ്പോള്‍ പുറത്തിറങ്ങാനാകാതെ യാത്രക്കാര്‍ വിമാനത്തിനുള്ളിലിരിക്കുകയായിരുന്നു. താപനില വളരെ കൂടുതലായിരുന്നെന്നും യാത്രക്കാര്‍ അമിതമായി വിയര്‍ക്കാന്‍ തുടങ്ങിയെന്നും ഇതിലൊരാള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടായെന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ പറഞ്ഞു.

ഈ സമയം ഭക്ഷണമോ വെള്ളമോ യാത്രക്കാര്‍ക്ക് നല്‍കിയില്ല. രണ്ട് മണിക്കൂറിന് ശേഷം ക്രൂ അംഗം വിമാനത്തിന്‍റെ വാതില്‍ തുറന്നു. കൊടുംചൂടില്‍ മണിക്കൂറുകള്‍ വിമാനത്തില്‍ ഇരുന്ന യാത്രക്കാരോട് രാത്രി 11 മണിയോടെ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. വിമാനം പിറ്റേ ദിവസത്തേക്ക് റീ ഷെഡ്യൂള്‍ ചെയ്തു. എയര്‍ലൈന്‍റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ഉണ്ടായില്ലെന്നും താമസസൗകര്യത്തിലടക്കം ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായും യാത്രക്കാര്‍ പരാതിപ്പെട്ടു. പിറ്റേ ദിവസം വീണ്ടും വിമാനത്തില്‍ കയറിയപ്പോഴും എഞ്ചിന്‍ സ്റ്റാര്‍ട്ട് ആകാത്തതിനാല്‍ കാത്തിരിക്കേണ്ടി വന്നെന്നും ഈ സംഭവം ചൂണ്ടിക്കാട്ടി തായ് എയര്‍വേയ്സിന് മെയില്‍ അയച്ചതായും യാത്രക്കാരന്‍ പറയുന്നു. നഷ്ടപരിഹാരമായി പണമോ ഡിസ്കൗണ്ട് വൗച്ചറോ നല്‍കാമെന്നായിരുന്നു ലഭിച്ച മറുപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *