ജമ്മു കശ്മീരിൽ കമാൻഡോകളെ നിയോഗിച്ച് കേന്ദ്രം

0

ന്യൂഡൽഹി : ഭീകരാക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിൽ കമാൻഡോകളെ വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ച ഭീകരരെ നേരിടാൻ 500 പാര സ്പെഷൽ ഫോഴ്സ് കമാൻഡോകളെ നിയോഗിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 50–55 ഭീകരർ അതിർത്തി കടന്നെത്തിയതായാണ് സൈന്യത്തിന്റെ നിഗമനം. 3500 ഓളം സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സ്ഥിതി വിലയിരുത്താൻ ഉന്നത കരസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഉയരമുള്ള പർവത പ്രദേശങ്ങളും വനങ്ങളും നുഴഞ്ഞുകയറ്റക്കാർക്ക് സഹായകരമാണെന്നാണ് സൈന്യത്തിന്റെ നിഗമനം. പ്രദേശിക സഹായം ലഭിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാൻ ഇന്റലിജൻസ് സംവിധാനവും ശക്തമാക്കി. മൂന്നു വർഷത്തിനിടെ 51 സൈനികരാണ് ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ചത്. ജൂലൈ 16ന് ദോഡയിലെ വെടിവയ്പ്പിൽ 4 സൈനികർ വീരമൃത്യു വരിച്ചിരുന്നു. രാഷ്ട്രീയ റൈഫിൽസിന്റെ റോമിയോ, ഡെൽറ്റ യൂണിറ്റുകൾ, 25 ഇൻഫൻട്രി ഡിവിഷൻ തുടങ്ങിയവയ്ക്കു പുറമേയാണ് കമാൻഡോകളെ വിന്യസിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *