നിപ: പതിനാലുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കി ആരോഗ്യവകുപ്പ്

0

മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പതിനാലുകാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. റൂട്ട് മാപ്പില്‍ പ്രതിപാദിച്ച സ്ഥലങ്ങളില്‍, സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവരും സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും എത്രയും വേഗം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പേരുവിവരങ്ങളും ഫോണ്‍ നമ്പറും അറിയിക്കേണ്ടതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ജൂലൈ 10 – പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി ബാധിച്ചു

ജൂലൈ 12 – പാണ്ടിക്കാട് സ്വകാര്യ ക്ലിനിക്കൽ ചികിത്സിച്ചു

ജൂലൈ 13 – പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

ജൂലൈ – 15 ന് ഇതേ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അന്ന് തന്നെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി – തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടി അബോധാവസ്ഥയിലായി.

ജൂലൈ -19 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ജൂലൈ – 20 സ്രവ സാമ്പിൾ ഫലം പോസിറ്റീവ് ആയി (മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു). ഗുരുതരാവസ്ഥയിലായ കുട്ടി വെന്റിലേറ്ററിലാണ്. നിപ ബാധ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അച്ഛൻ അമ്മ അമ്മാവൻ എന്നിവർ നിരീക്ഷണത്തിൽ.

മൂന്ന് പേരും കോഴിക്കോട് മെഡിക്കൽ കോളേജിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആരോഗ്യ പ്രവർത്തകരടക്കം മുപ്പത് പേർ നിരീക്ഷണത്തിലാണ്. നിപ ബാധിതനായ കുട്ടിയുടെ സുഹൃത്തും പനി ബാധിച്ച് നിരീക്ഷണത്തിൽ. 15 പേരുടെ സാമ്പിളുകൾ പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *