ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കമാകും
ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള പാർഥസാരഥിയുടെ വള്ളസദ്യ വഴിപാടുകൾ ഇന്ന് തുടങ്ങും. വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആറന്മുള പള്ളിയോട സേവാ സംഘം ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ വി എന്‍ വാസവന്, വീണാ ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുക്കും. അഭീഷ്ടകാര്യസിദ്ധി, സന്താനലബ്ധി, സർപ്പദോഷപരിഹാരം എന്നിവയ്ക്കാണ് വള്ളസദ്യ വഴിപാട് നേരുന്നത്.
ഒക്ടോബർ രണ്ടുവരെയാണ് ക്ഷേത്രമതിലകത്തും പുറത്തെ മൂന്ന് ഓഡിറ്റോറിയത്തിലുമായി വള്ളസദ്യകൾ നടത്തുന്നത്. ചരിത്ര പ്രസിദ്ധമായ അഷ്ടമി രോഹിണി വള്ളസദ്യ ഓഗസ്റ്റ് 26 ന് നടക്കും. ഒരുദിവസം 15 വള്ളസദ്യ എന്ന് ക്രമപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച തുടങ്ങിയാൽ ചിങ്ങമാസത്തിലെ തിരുവോണനാളിലും ഉത്രട്ടാതി നാളിലും ഒഴികെ എല്ലാദിവസവും വള്ളസദ്യ വഴിപാടുകളുണ്ട്.
വിഭവങ്ങളുടെ എണ്ണങ്ങള്‍ കൊണ്ടാണ് ആറന്മുള വള്ളസദ്യ പ്രശസ്തം. പള്ളിയോടങ്ങളില്‍ എത്തുന്ന കരക്കാര്‍ക്കും വഴിപാടുകാര്‍ക്കും വഴിപാടുകാര്‍ ക്ഷണിക്കുന്നവര്‍ക്കുമായി 64 വിഭവങ്ങള്‍ അടങ്ങുന്ന സദ്യയാണ് നല്‍കുക. 44 വിഭവങ്ങൾ ഇലയിൽ വിളമ്പും. കരനാഥൻ, പാട്ടുപാടിയും ശ്ലോകംചൊല്ലിയും ചോദിക്കുന്ന 25 വിഭവങ്ങൾ വേറെയുമുണ്ട്. വള്ളസദ്യ വഴിപാടിന് ഊട്ടുപുരയിൽ പ്രവേശിക്കണമെങ്കിൽ വഴിപാടുകാരിൽനിന്നോ വഴിപാട് നടക്കുന്ന പള്ളിയോടത്തിന്റെ കരനാഥന്മാരിൽനിന്നോ ലഭിക്കുന്ന പാസ് വേണം.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വ്വഹണ സമിതിയായിരിക്കും വള്ളസദ്യയ്ക്ക് മേല്‍നോട്ടം വഹിക്കുക.ദേവസ്വം ബോര്‍ഡ് ഉപദേശക സമിതി, പള്ളിയോട സേവാ സംഘം, ഭക്തജനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് നിര്‍വ്വഹണ സമിതി. ഇപ്രാവശ്യം ഇത് വരെ 350 വള്ളസദ്യകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. ആദ്യ ദിനത്തിലെ വള്ളസദ്യയില്‍ പത്ത് പള്ളിയോടങ്ങള്‍ പങ്കെടുക്കും