ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. 48 മണിക്കൂറിലേറെ നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്. തകരപ്പറമ്പിലെ ചിത്രാ ഹോമിന്റെ പിറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് നിന്നും വെള്ളം ഒഴുകിയെത്തുന്ന മേഖലയാണ് ഇത്.ജോയിക്കായുള്ള പരിശോധനകള്‍ മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് കനാലില്‍ മൃതദേഹം കണ്ടത്. മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ശനിയാഴ്ച വൈകീട്ടായിരുന്നു മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്.കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ് ഇദ്ദേഹം.