വെള്ളം തിളച്ച ശേഷമാണോ തേയിലപ്പൊടി ഇടുന്നത്? ഇതിൽ തെറ്റായ രീതി ഏത്?
ചായ കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, ഓരോരുത്തരുടെയും രുചി വ്യത്യസ്തമാണ്. ചിലര്‍ക്ക് കടുപ്പമുള്ള ചായയായിരിക്കും ഇഷ്ടം, മറ്റു ചിലര്‍ക്കാവട്ടെ പാല്‍ കൂടുതല്‍ ഒഴിച്ച ചായ വേണം. ഇനി ചിലര്‍ക്ക് കട്ടന്‍ചായയും പരിപ്പുവടയും കൂട്ടി അടിക്കാനാണ് താല്പര്യം! ചായ ഉണ്ടാക്കുമ്പോൾ ചായപ്പൊടി ആദ്യമേ ഇടുന്നതാണോ തിളച്ചു കഴിഞ്ഞ് ഇടുന്നതാണോ നല്ലത്, ഇത് രുചിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുവാൻ സഹായിക്കുമോ? “സാധാരണ രീതിയിൽ നമ്മൾ വെള്ളം തിളയ്കുമ്പോൾ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്. അല്ലെങ്കിൽ തേയിലയും പഞ്ചസാരയും ആദ്യമേതന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും. ഇത് രണ്ടും തെറ്റായ രീതിയാണെന്ന്. വെള്ളം അല്ലെങ്കിൽ പാൽ തിളപ്പിച്ച് മാറ്റി വച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം. ഇട്ട ശേഷം ഉടൻ തന്നെ ഒരു അടപ്പുകൊണ്ട് അത് മൂടണം. മൂന്നോ നാലോ മിനിറ്റുകൾ കഴിഞ്ഞു അതെടുത്ത് അരിച്ച് ഗ്ളാസ്സിലേക്ക് പകർത്താം, കുടിക്കാം.
തുറന്നുവച്ച് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്കോ പാലിലേക്കോ തേയില ഇട്ടാൽ തേയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ്, ഗ്ലൈക്കോസൈഡ്സ്, തിയോഗല്ലിൻ എന്നിവയെല്ലാം ബാഷ്പീകരിച്ചു പോകും, പിന്നെ നമുക്ക് ബാക്കി കിട്ടുന്നത് വെറും കളർ വെള്ളം മാത്രമാകുമെന്നാണ്. ഇവയെല്ലാം പോയിക്കഴിഞ്ഞാൽ പിന്നെ ചായ കുടിച്ചാൽ ഉന്മേഷം കിട്ടില്ല. ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കിൽ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്, പഞ്ചസാരയുടെ കെമിക്കൽ സ്വഭാവം ചായയുടെ അസ്സൽ രുചിയിൽ മാറ്റങ്ങൾ ഉണ്ടാക്കും.” “ഒന്ന് രണ്ടു പ്രാവശ്യം ഈ രീതിയിൽ ചായ ചെയ്തു നോക്കിയ ശേഷം വ്യത്യാസം വിലയിരുത്തണം. കാരണം നിലവിലെ രുചി രസിച്ച് ശീലിച്ച നമ്മുടെ നാവ് ആദ്യം പുതുരുചി കംപെയര്‍ ചെയ്യും” അതിനാല്‍ കുറച്ചു തവണ കുടിച്ചു നോക്കിയ ശേഷം മാത്രമേ ഇങ്ങനെ ഉണ്ടാക്കിയ ചായയുടെ രുചി ശരിക്കും ആസ്വദിക്കാനാവൂ.