ഋഷി സുനക് അടക്കം 26 ഇന്ത്യൻ വംശജർ ബ്രിട്ടീഷ് പാർലമെൻ്റിൽ: ചരിത്രമെഴുതി മലയാളിയും
ലണ്ടൻ: ഇന്ത്യന്‍ വംശജനും പ്രധാനമന്ത്രിയുമായിരുന്ന ഋഷി സുനക് നേതൃത്വം നല്‍കിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് ബ്രിട്ടീഷ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ നേരിട്ടത് കനത്ത തിരിച്ചടി. 14 വർഷമായി അധികാരത്തിലിരിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്ക് ഇത്തവണ നേടാനായത് 121 സീറ്റുകൾ മാത്രമാണ്. ലേബര്‍ പാര്‍ട്ടി 412 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്. ലിബറല്‍ ഡെമോക്രാറ്റ്‌സ് 71 സീറ്റുകളുമായി മൂന്നാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.