തകഴിയുടെ ശൈലിയില്‍ സംസാരിക്കാന്‍ പിണറായിക്കാവില്ല: വെള്ളാപ്പള്ളി
ആലപ്പുഴ: യാക്കോബായ സഭ നിരണം മുന്‍ ഭദ്രസനാധിപന് ഗീവര്‍ഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പിണറായിക്ക് പറയാം, മുഖ്യമന്ത്രി പറയുമ്പോള്‍ കരുതല്‍ വേണം. തകഴിയുടെ ശൈലിയില്‍ സംസാരിക്കാന്‍ പിണറായിക്കാവില്ല. ചെത്തുകാരന്റെ മകനാണ്, സാധാരണക്കാരന്റെ ഭാഷയാണ് പിണറായിയുടേത്.
സ്ഥാനത്തിരിക്കുമ്പോള്‍ ആ പദവിക്ക് നിരക്കുന്ന രീതിയില്‍ സംസാരിക്കുന്നതാണ് അഭികാമ്യം. അതാണ് എപ്പോഴും നല്ലതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്രമന്ത്രി ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും കേന്ദ്രമന്ത്രി ആകില്ല. തനിക്ക് താല്പര്യമില്ല. കേന്ദ്രമന്ത്രി ആകുന്നതിനോട് താന്‍ എതിരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴ എല്‍ഡിഎഫ് തോല്ക്കാന് പാടില്ലാത്ത സീറ്റാണ്. എങ്ങനെ തോറ്റു എന്ന് അവര്‍ ചിന്തിക്കണം. കോണ്‍ഗ്രസിന് അഭിമാനിക്കാവുന്ന നേട്ടമാണ് ഉണ്ടായിരിക്കുന്നത്