മെമ്മറി കാര്‍ഡ് കാണാമറയത്ത്: അന്വേഷണം വഴിമുട്ടി പൊലീസ്
തിരുവനന്തപുരം: മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ മെമ്മറി കാര്‍ഡ് കണ്ടെത്താൻ സാധിക്കാതെ അന്വേഷണം വഴിമുട്ടി പൊലീസ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെയും, കണ്ടക്ടറെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. രണ്ടുപേരുടെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടതിനു പിന്നാലെയാണ് തീരുമാനം. ഡിപ്പോയിലെ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കിട്ടാതെ തുടരന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. കാര്‍ഡിന് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമായി നടത്തുകയാണ്. ഡ്രൈവര്‍ യദുവിന്റെയും, കണ്ടക്ടറുടെയും മൊഴിയില്‍ വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവശേഷം ബസ്സില്‍ കയറിയതുമായി ബന്ധപ്പെട്ട് യദുവിന്റെ മൊഴികളിലും പൊലീസ് വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ മൊഴികള്‍ വിശദമായി പരിശോധിച്ച് രണ്ടുപേരെയും വീണ്ടും ചോദ്യം ചെയ്യും
ഒരാഴ്ചക്കുള്ളിൽ യദുവിനെയും കണ്ടക്ടര്‍ സുബിനെയും പോലീസ് ചോദ്യം ചെയ്യും. ഇതിലൂടെ വിഷയത്തിൽ കൂടുതല്‍ വ്യക്തത വരുമെന്നും പൊലീസ് കണക്ക് കൂട്ടുന്നു. കൂടാതെ തിരുവനന്തപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരെയും ചോദ്യം ചെയ്യും. എന്നാല്‍ കാര്‍ഡ് എടുത്തത് താനാണെന്ന് വരുത്തി പോലീസിന്റെ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നാണ് യദു ആരോപിക്കുന്നത്