അരവിന്ദ് കെജ്‌രിവാൾ ഇന്ന് മുതൽ പ്രചാരണ രംഗത്ത്

0

മദ്യനയക്കേസിൽ ഇന്നലെ ജാമ്യം കിട്ടി പുറത്തിറങ്ങിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് മുതൽ പ്രചാരണ രംഗത്തേക്ക്. രാവിലെ 11 മണിക്ക് കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേക്കാണ് കെജ്‌രിവൾ ആദ്യം എത്തുക.ഉച്ചക്ക് ഒരു മണിക്ക് ആംആദ്മി പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തും.ദില്ലി ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രചരണ പരിപാടികളെ സംബന്ധിച്ചുള്ള കാര്യങ്ങളാകും വാർത്താ സമ്മേളനത്തിൽ ചർച്ച ചെയ്യുക. ബിജെപിക്കെതിരെ കടുത്ത രീതിയിലുള്ള വിമർശനവും ഉയർന്നക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *