3 മുതൽ 100 മാർക്ക് വരെ; ഗ്രേസ് മാർക്ക് നിശ്ചയിച്ചു

0

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾക്ക് നൽകേണ്ട ഗ്രേസ് മാർക്ക് നിശ്ചയിച്ചു. സംസ്ഥാനം മുതൽ അന്താരാഷ്ട്ര തലം വരെയുള്ള മത്സരങ്ങളിലെ നേട്ടം പരിഗണിച്ച് 3 മുതൽ 100 മാർക്കു വരെ നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. അതേസമയം, ചില ദേശീയ കായിക മത്സരങ്ങളിലെ നേട്ടം കണക്കാക്കി, പ്ലസ് വൺ പ്രവേശനത്തിന് ഒന്നോ രണ്ടോ ബോണസ് പോയിന്‍റ് നൽകിയിരുന്നത് ഒഴിവാക്കി.

ഗ്രേസ് മാർക്കുള്ളവർ ഇരട്ട ആനുകൂല്യം നേടുന്നെന്ന വിമർശനം കണക്കിലെടുത്താണ് ഈ നടപടി. എട്ടോ ഒമ്പതോ ക്ലാസുകളിലെ ദേശീയ സംസ്ഥാന മത്സരത്തിലെ നേട്ടം പത്താംക്ലാസിൽ പരിഗണിക്കാനുള്ള വ്യവസ്ഥകളും നിർദേശിച്ചു. എട്ടാം ക്ലാസിലെ മെറിറ്റു വച്ചാണ് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതിലോ പത്തിലോ ജില്ലാതലത്തിൽ മത്സരിച്ചതിന്‍റെ സർട്ടിഫിക്കറ്റുകൽ ഹാജാക്കണം. വിവിധ ഇനങ്ങളിൽ പങ്കെടുത്ത് അർഹത നേടിയെങ്കിൽ അവരുടെ ഏറ്റവും കൂടുതലുള്ള മാർക്കു മാത്രമേ പരിഗണിക്കൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *